image

10 Nov 2026 5:07 PM IST

Kerala

നവംബര്‍ 12 വ്യാഴാഴ്ച 24 മണിക്കൂര്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

MyFin Desk

നവംബര്‍ 12 വ്യാഴാഴ്ച 24 മണിക്കൂര്‍ ഓട്ടോ ടാക്‌സി പണിമുടക്ക്
X

Summary

നവംബര്‍ 12 വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഓട്ടോ ടാക്‌സി പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.


നവംബര്‍ 12 വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഓട്ടോ ടാക്‌സി പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

നാളെ -നവംബര്‍ 11, ബുധനാഴ്ച അര്‍ധരാത്രിയോടെ പണിമുടക്ക് ആരംഭിക്കും. 24 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ അറിയിച്ചിരിക്കുന്നത്. ഓട്ടോ-ടാക്‌സി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയില്‍നിന്ന് 50 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യംസിഐടിയു, എഐടിയുസി, എച്ച്എംഎസ്, എസ്ഡിടിയു, കെടിയുസി-എം, ബിഎംഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നാലുവര്‍ഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വര്‍ധിച്ചെന്നും ഇന്‍ഷുറന്‍സ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവയില്‍ വലിയ വര്‍ധന ഉണ്ടായതായും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.

തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും. നിലവിലെ വരുമാനം കൊണ്ട് ജീവിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് സംഘടനകളുടെ പരാതി. മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കേരളത്തേക്കാള്‍ വില സൂചിക കുറഞ്ഞ തമിഴ്‌നാട്ടില്‍ പോലും മിനിമം തുക 50 ആയി വര്‍ധിപ്പിച്ചുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു