20 Feb 2026 2:30 PM IST
ട്രെൻഡി സൂപ്പർ പ്രീമിയം ബവ്റിജസ് ഔട്ട്ലെറ്റ് , മെട്രോ സ്റ്റേഷനിൽ നിന്ന് ഇനി മദ്യം വാങ്ങാം
MyFin Desk
Summary
Bevco Premium Outlet at Kochi Metro : മെട്രോ സ്റ്റേഷനിൽ നിന്ന് ഇനി മദ്യം വാങ്ങാം, ബിയറും വൈനും കിട്ടും. ട്രെൻഡായി ഏറ്റവും വലിയ പ്രീമിയം ബവ്റിജസ് ഔട്ട്ലെറ്റ്
മെട്രോ സ്റ്റേഷനിൽ നിന്ന് ഇനി മദ്യം വാങ്ങാം. ബിയറും വൈനും ലഭ്യമാണ്. ട്രെൻഡായി വെറ്റില കൊച്ചി മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച സൂപ്പർ പ്രീമിയം ബവ്റിജസ് ഔട്ട്ലെറ്റ് . കൊച്ചി മെട്രോ സ്റ്റേഷൻ്റെ താഴത്തെ നിലയിലാണ് ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചത്. 4600 ചതുരശ്രയടിയിലാണ് ഔട്ട്ലെറ്റ്. 8000 കെയ്സ് മദ്യം വരെയാണ് ഇവിടെ സൂക്ഷിക്കാൻ ആകുക. പൂർണമായും എയർ കണ്ടീഷൻഡ് ചെയ്ത ഔട്ട്ലെറ്റിൽ രാജ്യത്തെ പ്രീമിയം ബ്രാൻഡുകൾ എല്ലാം ലഭ്യമാകും. പ്രധാന വിദേശ മദ്യ ബ്രാൻഡുകളും ലഭിക്കും.
'ഹൈ സ്പിരിറ്റ് എ ബവ്കോ ബ്യുട്ടീക്ക് ' എന്ന പേരാണ് ഔട്ട്ലെറ്റിനുള്ളത്. നിലവിൽ കോഴിക്കോടും തൃശൂരും ബവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകൾ, പ്രീമിയം ഉപഭോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം. സൂപ്പർ മാർക്കറ്റിന് സമാനമായി മികച്ച സുരക്ഷാ സംവിധാനത്തോടെയാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുക. തുടക്കത്തിൽ ഒരു പൈലറ്റ് പ്രോജക്റ്റായി തുടങ്ങുന്ന ഔട്ട്ലെറ്റ് വിജയമായാൽകൊച്ചിയിലെ മറ്റ് മെട്രോ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചേക്കും.
മറ്റ് രണ്ട് പ്രീമിയം ഔട്ട്ലെറ്റുകൾ ഇവയാണ്
ബിവറേജസ് കോർപ്പറേഷൻ്റെ ആദ്യ "സൂപ്പർ പ്രീമിയം" ഔട്ട്‌ലെറ്റ് തൃശൂരാണ് പ്രവർത്തനം ആരംഭിച്ചത്. 2025 ഓഗസ്റ്റിലാണ് ഈ ഹൈ-എൻഡ് സ്റ്റോർ തുടങ്ങിയത്. "ഹൈ സ്പിരിറ്റ്സ്" എന്ന പേരിലാണ് മൂന്ന് നിലകളിലെ ഈ സ്റ്റോർ. ബിയർ വെൻഡിംഗ് മെഷീനുകൾ, എലിവേറ്റർ ആക്‌സസ്, മികച്ച ഇന്റീരിയർ എന്നിവയും സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകളെ വ്യത്യസ്തമാക്കുന്നു. ഹൈ സ്പിരിറ്റ്സ് (തൃശൂർ സൂപ്പർ പ്രീമിയം): തൃശ്ശൂരിലെ മനോരമ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റാണിത്. കോഴിക്കോടും സമാനമായ ഒരു ഹൈ-എൻഡ് ഔട്ട്‌ലെറ്റ് തുറന്നിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
