image

18 Nov 2023 3:30 PM IST

Kerala

ലേലത്തിന് എത്തുന്ന ഏലത്തില്‍ ഗ്വാട്ടിമാല ഇനം, മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

MyFin Desk

board against mixing guatemala variety with cardamom
X

Summary

  • ആവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ പ്രമുഖ ലേലക്കാരോട് ബോര്‍ഡ്
  • ഗ്വാട്ടിമാല ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിന് പരിശീലനം ആവശ്യം


കൊച്ചി: ലേലത്തിനെത്തിക്കുന്ന ഏലത്തില്‍ ഗ്വാട്ടിമാലയിലെ ഏലംകലര്‍ത്തുന്നതിനെതിരെ സ്‌പൈസസ് ബോര്‍ഡ്. ഇതുതടയുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രമുഖ ലേലക്കാരോട് ബോര്‍ഡ് ആവശ്യപ്പെട്ടു. മായം ചേര്‍ക്കല്‍ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.

ഗ്വാട്ടിമാലന്‍ ഏലം ഇന്ത്യന്‍ ഇനവുമായി കലര്‍ത്തി ലേലത്തിനായി ശേഖരിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഗൗരവമായി പരിഗണിക്കുമെന്നും ബോര്‍ഡിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഒരു സര്‍ക്കുലറില്‍ പറഞ്ഞു.

തമിഴ്നാട്ടിലെ ലേലത്തില്‍ ഗ്വാട്ടിമാലന്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ ഗ്രേഡുകളുമായി കലര്‍ത്തുന്നതിനെതിരെ ഏല വ്യാപാരികൾ ഉന്നയിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ഏലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

് ഗ്വാട്ടിമാല ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിന് ശരിയായ സംവിധാനം ഉണ്ടാകണമെന്നും ലേലക്കാര്‍ക്കും വ്യാപാരികള്‍ക്കും മായം ചേര്‍ക്കുന്നത് കണ്ടെത്തുന്നതിന് ശരിയായ പരിശീലനം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗ്വാട്ടിമാലന്‍ ഏലം ഇന്ത്യന്‍ ഇനവുമായി സംയോജിപ്പിക്കുന്നത് ഇന്ത്യന്‍ ഏലം വ്യവസായത്തിന്റെ സുസ്ഥിരതയ്ക്ക് ഭീഷണിയാണ്.

ഗ്വാട്ടിമാലന്‍ ഏലയ്ക്ക ഇന്ത്യന്‍ ഇനത്തില്‍ കലര്‍ത്തുന്നത് അതിന്റെ രുചിയെ മാറ്റും. ഇന്ത്യന്‍ ഏലത്തിന് ആഗോള വിപണിയില്‍ ലഭിക്കുന്ന പ്രീമിയം വില നഷ്ടമാകുകയും ചെയ്യും.ഇന്ത്യന്‍ ഏലത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ കയറ്റുമതിക്കാര്‍ സജീവമായ നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.