image

17 March 2026 1:20 PM IST

Kerala

എറണാകുളത്ത് നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം, സമയക്രമം മാറും

MyFin Desk

vandebharat train
X

Summary

എറണാകുളം സൗത്തിൽ നിന്നുള്ള ചില ട്രെയിനുകളുടെ സർവീസ് മുടങ്ങിയേക്കും. സമയക്രമത്തിൽ മാറ്റം


എറണാകുളം സൗത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ ചിലത് തടസപ്പെടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണിത്. ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് സർവീസുകളെ ബാധിച്ചത്. മാർച്ച് 17 മുതൽ 26 വരെ സർവീസുകൾ തടസപ്പെടും. ചില സർവീസുകൾ റദ്ദാക്കി. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എംജിആർ ചെന്നൈ ആലപ്പുഴ ഡെ‍യ്‍ലി എക്സ്പ്രസ് 25 -30 മിനിറ്റ് വൈകിയോടും.

പാലക്കാട് നിന്ന് രാവിലെ 7 .20 ന് പുറപ്പെടുന്ന പാലക്കാട്-എറണാകുളം മെമു (66609) മാർച്ച് 18 നും 26 നും ഇടയിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ഈ കാലയളവിൽ ആലുവയ്ക്കും എറണാകുളത്തിനും ഇടയിൽ സർവീസ് ഉണ്ടാകില്ല. അതുപോലെ, ഉച്ചയ്ക്ക് 2.45 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട എറണാകുളം-പാലക്കാട് മെമു (66610) മാർച്ച് മുതൽ ആലുവയിൽ നിന്ന് മാത്രമായിരിക്കും സർവീസ് നടത്തുക.