30 Jan 2026 2:58 PM IST
Summary
SIR Kerala List : എസ്ഐആർ; കരട് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഒറ്റ മെസേജിൽ അറിയാൻ കഴിയും. പരാതി അറിയിക്കാനുള്ള സമയപരിധി അവസാനിക്കുന്നു.
എസ്ഐആർ സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജനുവരി 30 . പരാതികളും എതിർപ്പുകളുമൊക്കെ അറിയിക്കുന്നതിനുള്ള തിയതി ജനുവരി 22 ൽ നിന്ന് 30 ആയി നീട്ടി നൽകുകയായിരുന്നു. 2 .56 ലക്ഷം പേരാണ് എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 25 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് പുറത്തായത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
എസ്ഐആർ കരട് പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ അറിയും. ഇതിന് ഇപ്പോൾ ഒരു മെസേജ് മതി. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
1 . ഇതിനായി മെസേജ് ഓപ്ഷനിൽ ECI എന്ന് ഇംഗ്ലിഷ് വലിയ അക്ഷരത്തിൽ ടൈപ്പ് ചെയ്യുക, തുടർന്ന് ഒരു സ്പേസ് ഇട്ടതിനു ശേഷം വോട്ടേഴ്സ് ഐഡി കാർഡ് നമ്പർ 'ടൈപ്പ് ചെയ്യുക. (ഉദാ. ECI ZMG098765542)
2. 1950 എന്ന നമ്പർ നൽകുക.
3. അതിനുശേഷം അലൌ എന്നതിൽ ക്ലിക്ക് ചെയ്യുക. അൽപ നിമിഷ ങ്ങൾക്കകം മറുപടി എസ്എംഎസായി ലഭിക്കും.ഇതിൽ കരട് പട്ടികയിൽ രേഖപ്പെടുത്തിയ പേര്, ക്രമനമ്പർ, പാർട്ട് നമ്പർ, അസംബ്ലി മണ്ഡലം, ജില്ല എന്നിവ അടങ്ങിയിരിക്കും.
4 അതേസമയം, മറുപടി മെസേജിൽ നോട്ട് ഫൗണ്ട്, എറർ എന്നൊക്കെയാണ് വരുന്നതെങ്കിൽ പുതിയ കരട് പട്ടികയിൽ പേര് ഇല്ല എന്ന് മനസ്സിലാക്കാം.പേര് ഇല്ലാത്തവർ പേര് ഉൾപെടുത്താൻ ബി എൽഒയെ സമീപിക്കണം.
പഠിക്കാം & സമ്പാദിക്കാം
Home
