image

6 May 2025 2:37 PM IST

Kerala

സംരംഭകവർഷം പദ്ധതിയിലൂടെ തുടങ്ങിയത് 3.5 ലക്ഷം പുതിയ സംരംഭങ്ങൾ: പിണറായി വിജയൻ

MyFin Desk

kerala cooperate more with oman cm
X

സംരംഭക വികസനത്തിനായി നടത്തിയ സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ ഇതുവരെ 3.5 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലിയ മൂലധനം ആവശ്യമില്ലാത്ത എന്നാൽ ഫലപ്രദമായ വരുമാനം തരുന്ന പദ്ധതികളാണ് നാടിന്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായ വികസനത്തിന്റെ നട്ടെല്ലാണ് കുടുംബശ്രീ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഈ വർഷം ബജറ്റിൽ 270 കോടി രൂപ കുടുംബശ്രീക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്നും പറഞ്ഞു.

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലതോറും സംഘടിപ്പിക്കുന്ന എന്റെ കേരളം- പ്രദർശനവിപണന മേളയുടെ കോഴിക്കോട് ജില്ലയിലെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സരസ് വിപണന മേളയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാർ വകുപ്പുകളുടേത് ഉൾപ്പെടെ 200-ൽ അധികം സ്റ്റാളുകൾ പ്രദർശന വിപണന മേളയുടെ ഭാഗമാകും. കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയിൽ രാജ്യത്തെ വിവിധ വനിതാ സ്വയം സഹായ സംഘങ്ങളുടെ സ്റ്റാളുകളുണ്ടാകും.