image

23 Dec 2023 5:43 AM GMT

Kerala

ക്രിസ്മസ്-പുതുവർഷ സ്പെഷ്യൽ ബുഫറ്റുകൾ ഒരുക്കി കൊച്ചി ഹോട്ടലുകൾ

Karthika Ravindran

Kochi hotels prepare Christmas-New Year special buffets
X

Summary

  • ഗ്രിൽഡ് ഐറ്റംസ് മുതൽ അൺലിമിറ്റഡ് മോക്ക്റ്റൈലുകളും
  • സിനിമ, സംഗീത പ്രതിഭകളുടെ കലാപരിപാടികൾ
  • ഹോട്ടലുകളിൽ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്.


ക്രിസ്മസും, പുതുവർഷവും ആഘോഷമാക്കാൻ വിവിധ ബജറ്റുകൾക്കും, അഭിരുചികൾക്കും അനുയോജ്യമായ ധാരാളം ഹോട്ടലുകളും, റെസ്റ്റോറന്റുകളും കൊച്ചിയിൽ ഉണ്ട്. ഇതിൽ ഏഴ് പ്രശസ്തമായ ഹോട്ടലുകൾ ഒരുക്കുന്ന ബുഫറ്റുകളെ കുറിച്ചറിയാം. പല സ്റ്റാർ ഹോട്ടലുകളിലും ഫെസ്റ്റിവൽ സ്പെഷ്യൽ മെന്യൂ കൂടാതെ പ്രശസ്‌ത സിനിമ, സംഗീത കലാകാരന്മാരുടെ എന്റർടൈൻമെന്റ്കളും ഫെസ്റ്റിവൽ സെലിബ്രേഷന്റെ ഭാഗമായി ഉണ്ട്. എന്നാൽ അൺ ലിമിറ്റഡ് ഫുഡിനൊപ്പം ഇത്തരം ഇവന്റുകളിലും പങ്കെടുക്കാൻ ഒരാൾക്ക് മൂവായിരത്തി അഞ്ഞൂറ് രൂപ മുതൽ ഏഴായിരം രൂപ വരെ ആണ് ചിലവാകുക. ഫെസ്റ്റിവൽ ദിനങ്ങളിൽ തിരക്ക് കൂടുന്നതിനാൽ ഇത്തരം സന്ദര്ഭങ്ങളിൽ ഹോട്ടലുകളിൽ വിളിച്ച് നിങ്ങളുടെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്.

1. ബർബെക്യൂ നേഷൻ - കാക്കനാട്, ലുലു മാൾ

ഗ്രിൽഡ് വെജ് ആൻഡ് നോൺ വെജ് ബുഫ്റ്റ് നു പ്രസിദ്ധമനാണ് ബർബെക്യൂ നേഷൻ. ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾക്ക് പുറമെ ഇവിടെ കസ്റ്റമേഴ്‌ന് മാരിനെറ്റ് ചെയ്ത വിഭവങ്ങൾ സ്വന്തം ടേബിളിൽ സ്വയം ഗ്രിൽ ചെയ്ത് ഭക്ഷിക്കാനുള്ള അവസരവും ലഭിക്കുന്നു. കുടുംബസമേതം ആഘോഷങ്ങൾക്കും, സുഹൃത്തുക്കളുമായുള്ള ഗെറ്റ്റ്റുഗെതെർ എന്നിവയ്ക്ക് ഒകെ മികച്ച ഒപ്ഷൻ ആണ് ഇവിടം. കൊച്ചിയിൽ ലുലു മാൾ, കാക്കനാട് എന്നിവിടങ്ങലിൽ ആണ് ബർബെക്യൂ നേഷൻ ഉള്ളത്. ക്രിസ്മസ്, ന്യൂയെർ സ്പെഷ്യൽ വിഭവങ്ങൾ അടങ്ങുന്ന നോൺ വെജ് ഡിന്നർ ബുഫറ്റിനു ഒരു വ്യക്തിക്ക് ടാക്സ് ഉൾപ്പടെ 999 രൂപയാണ് ചാർജ് ചെയുന്നത്. വൈകിട്ട് 6.30 തൊട്ട് 9 വരെയും, 9 തൊട്ട് 12 എന്നീ സമയ ക്രമങ്ങളിൽ രണ്ടു ഡിന്നർ ബുഫ്റ്റ് സ്ലോട്ടുകൾ ആണ് ഉള്ളത്.

2. അബാദ് പ്ലാസ ഹോട്ടൽ, എംജി റോഡ്:

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് അബാദ് പ്ലാസ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ബിസിനസ്സ് യാത്രക്കാർക്കും, വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ ഈ ഫോർ സ്റ്റാർ ഹോട്ടലിൽ ഒരു ഇൻ-ഹൗസ് മൾട്ടി-ക്യുസിൻ റെസ്റ്റോറന്റ്, സ്പാ, നീന്തൻകുളം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ബുഫേകളിൽ 4 നോൺ വെജ് വിഭവങ്ങൾ, 5 വെജ് വിഭവങ്ങൾ, 4-5 ഡെസെർട്സ്, നാലു വിവിധ തരാം സലാഡുകൾ, സൂപ്പ് എന്നിവ ഉൾപ്പെടുന്നു. അത്താഴ സമയത്ത്, 3 നോൺ-വെജ് വിഭവകളും ആകുന്നു വിളമ്പുന്നത്. 7.30 തൊട്ട് 10.30 വരെ ആണ് ക്രിസ്മസ് അത്താഴ ബുഫ്റ്റ് സമയക്രമം. ഡിന്നറിനു 750 രൂപ പ്ലസ് ടാക്സ് ആണ് ഒരു വ്യക്തിക്ക് ചാർജ് ഈടാക്കുന്നത്.

3. ഓപ്പൺ ഫ്ലേം കിച്ചൻ റെസ്റ്റോറന്റ്, അറ്റ്ലാന്റിസ്

അല്പം വ്യത്യസ്തമായ ഭക്ഷണാനുഭവത്തിനായി ഓപ്പൺ ഫ്ലേം കിച്ചൻ റെസ്റ്റോറന്റ് തിരഞ്ഞെടുക്കാം. അൺലിമിറ്റഡ് ലൈവ് ഗ്രിൽഡ് ബാർബെക്യു സീഫുഡ്, വെജ്, നോൺ ഐറ്റംസ് കൂടാതെ ചൈനീസ് യൂറോപ്യൻ, ഇന്ത്യൻ വിഭവങ്ങളും,വ്യത്യസ്‌ത ഡെസേർട്ടുകളും ഇവിടെ ആസ്വദിക്കാം. ഇവിടത്തെ ലൈവ് കിച്ചൻ വളരെ ആകർഷണീയമായാ അനുഭവം ആണ് കാഴ്ച വെക്കുന്നത്. വൈകിട്ട് ആറര തൊട്ട് രാത്രി പന്ത്രണ്ടു വരെ ആണ് ഇവിടത്തെ ഡിന്നർ സമയം. ഡിസംബർ ഇരുപത്തിനാല് തൊട്ട് മുപ്പത്തൊന്നു വരെയുള്ള ക്രിസ്മസ് ന്യൂയർ ഫെസ്റിവൽ ബുഫ്റ്റന് ചാർജ് വരുന്നത് ടാക്സ് ഉൾപ്പടെ 650 രൂപയാണ്.

4. ക്രൗൺ പ്ലാസ കൊച്ചി, മരട്

ഫൈവ് സ്റ്റാർ ഹോട്ടൽ ആയ ക്രൗൺ പ്ലാസ ബിനസ്സ് മീറ്റിങ്ങുകൾക്കും, പാർട്ടികൾക്കും, വിവാഹ ചടങ്ങുകൾക്കും അനുയോജ്യമായ വലിയ ഹാളുകളും, സ്പാ, ജിം, നീന്തൻകുളം എന്നിവ ഉൾകൊള്ളുന്നതും കൂടാതെ ഇവിടത്തെ മൾട്ടി കസിൻ റസ്റ്റാറെന്റ് നോർത്ത് ഇന്ത്യൻ,സൗത്ത് ഇന്ത്യൻ വിഭവങ്ങളും, ചൈനീസ് മറ്റ് ഇന്റർനാഷണൽ വിഭവങ്ങൾ നിരത്തുന്നു. ലഘു ഭക്ഷണം തൊട്ട് ഗ്രിൽ ഐറ്റംസ് വരെയും, അൺലിമിറ്റഡ് വൈവിധ്യമാർന്ന മോക്ക്‌ടെയിലുകൾ എന്നിവയൊക്കെയാണ് കസ്റ്റമേഴ്സ്നെ ആകർഷിക്കുന്നത്. ഏഴു മണി തൊട്ട് പതിനൊന്നു വരെ ആണ് ഡിന്നർ ടൈം. ഡിസംബർ ഇരുപ്പത്തിരണ്ടു തൊട്ട് മുപ്പതാം തീയതി വരെ ഉള്ള നൂറിൽപരം ഐറ്റംസ് നു മുകളിൽ വരുന്ന ക്രിസ്മസ്, ന്യൂയർ സ്പെഷ്യൽ ബുഫ്റ്റ് ഡിന്നർ ന് 2,095 രൂപയാണ് ടാക്സ് ഉൾപ്പടെയുള്ള ചാർജ്.

5. ദി അവന്യൂ റീജന്റ്, എംജി റോഡ്

കൊച്ചി നഗരത്തിന്റെ മധ്യത്തിലും മറ്റ് ഷോപ്പിംഗ് സെന്ററുകൾക്ക് സമീപവും എം ജി റോഡിൽ ആണ് ദി അവന്യൂ റീജന്റ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ, കോണ്ടിനെന്റൽ, ഓറിയന്റൽ വിഭവങ്ങൾ വിളബുന്ന ക്രിസ്മസ് സ്പെഷ്യൽ ബഫ്റ്റ് ചാർജ് വരുന്നത് ടാക്സ് ഉൾപ്പടെ 2,250 രൂപയാണ്. ഏഴു മണി തൊട്ട് പതിനൊന്നു മണി വരെ ആണ് ഡിന്നർ ടൈം. ന്യൂയെർ ഈവ് ന് ഏഴു മണി മുതൽ പതിനൊന്നര വരെ ടാക്സ് ഉൾപ്പടെ 1,417 രൂപയ്ക്ക് ബുഫ്റ്റ് ആസ്വദിക്കാം.


6. ഹോളിഡേ ഇൻ, വൈറ്റില

ഹോളിഡേ ഇൻ ഹോട്ടലിൽ രുചികളുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന സാന്തയുടെ വണ്ടർ ഫീസ്റ്റ് ആഘോഷം! മെഡിറ്ററേനിയൻ മുതൽ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്, ഉത്സവകാല മെക്സിക്കൻ രുചികൾ, കശ്മീരിൽ നിന്ന് കന്യാകുമാരി വരെയുള്ള ഒരു രുചികൾ എന്നിവ അണി നിരക്കുന്ന ഡിന്നർ ബുഫറ്റ്‌ നു ഒരാൾക്ക് ചാർജ് ചെയുന്നത് 1,650 രൂപയാണ്.


7. റമദാ റിസോർട്ട്

കൊച്ചിയുടെ പ്രാന്തപ്രദേശത്തുള്ള കുമ്പളത്തെ മനോഹരമായ കായലിനു സമീപം 8 ഏക്കറിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ആഡംബര റിസോർട്ട് ആണ് റമദ റിസോർട്ട്. ക്രിസ്മസ് ഈവ് സ്പെഷ്യൽ ഡിന്നർ ബുഫറ്റ് റേറ്റ് വരുന്നത് 2500 രൂപ പ്ലസ് ടാക്സ് മുതിർന്നവർക്കും, 1500 രൂപ പ്ലസ് ടാക്സ് കുട്ടികൾക്കും കോംപ്ലിമെന്ററി ബീവറേജാസിനൊപ്പം വരുന്നത്. ന്യൂ ഇയർ ഡേ ഡിന്നർ ജി സെവൻ ബാൻഡ്, ഡി ജെ അജിൻ, ഫയർ വർക്കുകൾ 2024-ലേക്കുള്ള ആവേശകരമായ കൗണ്ട്‌ഡൗൺ എന്നിവ ഉൾക്കൊള്ളുന്ന ന്യൂയെർ ഈവ് ഇവന്റിൽ സ്പെഷ്യൽ ബുഫറ്റ് മെനു തയാറാക്കിയിരിക്കുന്നു, ടൈമിംഗ് വൈകിട്ട് 8 മണി മുതൽ 12 മണി വരെ ആണ്. 5000 രൂപ പ്ലസ് ടാക്സ് മുതിർന്നവർക്കും കുട്ടികൾക്ക് 3000 രൂപ പ്ലസ് ടാക്സ് ആണ് ടിക്കറ്റ് റേറ്റ് ഈടാക്കുന്നത്.