image

16 Jan 2026 2:26 PM IST

Kerala

Connect to Work Scheme ; പ്രതിമാസം 1000 രൂപ വീതം 12 മാസത്തേക്ക്, എങ്ങനെ അപേക്ഷിക്കണം?

MyFin Desk

develop fundamental ideas in technology cm pinarayi vijayan
X

Summary

മുഖ്യമന്ത്രിയുടെ സാമ്പത്തിക സഹായത്തിനായി എങ്ങനെ അപേക്ഷിക്കണം? പ്രതിമാസം 1000 രൂപ വീതം 12 മാസത്തേക്കാണ് ധനസഹായം.


സംസ്ഥാനത്ത് വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായം ലഭ്യമാണ്. ചീഫ് മിനിസ്റ്റേഴ്സ് കണക്ട് പദ്ധതിക്ക് കീഴിൽ 1000 രൂപ വീതം 12 മാസത്തേക്കാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക.

എല്ലാവർക്കും ലഭിക്കില്ല

യുപിഎസ്‍സി, പിഎസ്‍സി തുടങ്ങിയ മത്സരപരീക്ഷകൾക്ക് ഒരുങ്ങുന്നവ‍‌ർക്കുൾപ്പെടെ തുക ലഭിക്കും. എന്നാൽ മറ്റ് കേന്ദ്ര , സംസ്ഥാന സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് സഹായത്തിന് അർഹത ഉണ്ടായിരിക്കില്ല. നെറ്റ്, നീറ്റ്, സെറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കോളർഷിപ്പ് ലഭിക്കില്ല.

വേണ്ട രേഖകൾ എന്തൊക്കെ?

അപേക്ഷകരുടെ അഡ്രസ് പ്രൂഫ്, ഡേറ്റ് ഓഫ് ബർത്ത് പ്രൂഫ് എന്നിവ നിർബന്ധമാണ്. അഡ്രസ് പ്രൂഫായി വോട്ടേഴ്സ് ഐഡി, സ്കൂൾ സർട്ടിഫിക്കറ്റ്, പോസ്പോർട്ട്, ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവ നൽകാം.

ബെർത്ത് സർട്ടിഫിക്കറ്റ് പ്രൂഫായി സ്കൂൾ സർട്ടിഫിക്കറ്റ്, ബെർത്ത് സർട്ടിഫിക്കറ്റ് എന്നിവ നൽകാം.കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇഷ്യൂ ചെയ്തിരിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ, മത്സര പരീക്ഷകൾക്കായുള്ള ആപ്ലിക്കേഷൻ സ്ലിപ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കാൻഡ് സിഗ്നേച്ചർ , സെൽഫ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കാം

ധനസഹായത്തിനായി എംപ്ലോയ്മൻ്റ് എക്സ്ചേഞ്ചിൻ്റെ വെബ്സൈറ്റായ https://eemployment.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാൻ ആകും.

രേഖകൾ ഡൌൺലോഡ് ചെയ്ത് സെൽഫ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റും അറ്റാച്ച് ചെയ്ത് അപേക്ഷ സമർപ്പിക്കാം.