image

11 July 2026 7:05 PM IST

Kerala

സഹകരണ ചിട്ടികളില്‍ സി.എ.ജി ഓഡിറ്റ്; ആദ്യഘട്ടം കേരളത്തില്‍

MyFin Desk

സഹകരണ ചിട്ടികളില്‍ സി.എ.ജി ഓഡിറ്റ്; ആദ്യഘട്ടം കേരളത്തില്‍
X

Summary

സംഘങ്ങളുടെ ഇടപാടുകള്‍ ഇതുവരെ സി.എ.ജി ഓഡിറ്റിന്റെ ഭാഗമാക്കിയിരുന്നില്ല


സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ചിട്ടി നടത്തിപ്പില്‍ ഓഡിറ്റ് നടത്താന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി). ആദ്യഘട്ടമായി കേരളത്തിലാണ് പരിശോധന. സംഘങ്ങളുടെ ഇടപാടുകള്‍ ഇതുവരെ സി.എ.ജി ഓഡിറ്റിന്റെ ഭാഗമാക്കിയിരുന്നില്ല. ഓരോ സംഘവും നടത്തുന്ന ചിട്ടികളുടെ കണക്ക് നല്‍കണമെന്ന് സി.എ.ജി സഹകരണ വകുപ്പിന് കത്തുനല്‍കി.

ചിട്ടി നടത്തുന്നത് ശരിയായ രജിസ്‌ട്രേഷനിലൂടെ അല്ലെന്നും സര്‍ക്കാരിന് ലഭിക്കേണ്ട നികുതി ഉള്‍പ്പെടെയുള്ള വിഹിതം നഷ്ടമാകുന്നുണ്ടെന്നുമാണ് സി.എ.ജിയുടെ പ്രാഥമിക വിലയിരുത്തല്‍. സഹകരണ സംഘങ്ങള്‍ ചിട്ടി നടത്തുന്നില്ലെന്നാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിലപാട്. ചിട്ടി എന്ന പേര് ഉപയോഗിച്ച് ഒരു സമ്പാദ്യ പദ്ധതിയും നടത്തരുതെന്ന് സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. 'മാസ സമ്പാദ്യപദ്ധതി' എന്ന പേരിലാണ് ചിട്ടിക്ക് സമാനമായ ഇടപാട് സഹകരണസംഘങ്ങള്‍ നടത്തുന്നത്.

ഒരു വ്യക്തി ഒരു നിശ്ചിത എണ്ണം വ്യക്തികളുമായി ഒരു നിശ്ചിത കാലയളവില്‍ ആനുകാലിക ഗഡുക്കളായി ഒരു നിശ്ചിത തുക നല്‍കുകയും, ഓരോ വരിക്കാരനും നറുക്കെടുപ്പിലൂടെയോ ലേലത്തിലൂടെയോ അല്ലെങ്കില്‍ നേരത്തേ നിശ്ചയിച്ച മറ്റ് രീതിയിലോ തുക കൈപ്പറ്റുകയും ചെയ്യുന്നതാണ് ചിട്ടി. അതിനാല്‍, ചിട്ടി എന്ന പേര് ഉപയോഗിച്ചില്ലെങ്കിലും ചിറ്റ് ഫണ്ട് നിയമത്തില്‍ പറയുന്നതുപോലെയുള്ള ചിട്ടികളുടെ നിര്‍വചനത്തില്‍, സഹകരണസംഘങ്ങളുടെ പ്രതിമാസ നിക്ഷേപ പദ്ധതി, ഗ്രൂപ്പ് നിക്ഷേപ പദ്ധതി എന്നിവ ഉള്‍പ്പെടുമെന്ന് സി.എ.ജി വ്യക്തമാക്കുന്നു.