11 March 2024 11:05 AM IST
Summary
- 'പോല്‍ ആപ്പ്' പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
- പരാതി നല്‍കുന്നതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ 'പോല്‍ ആപ്പ് 'വഴിയോ 'തുണ വെബ് പോര്‍ട്ടല്‍' വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇനി പരാതി നല്‍കാം.
പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം വേണം പരാതി നല്‍കേണ്ടതെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പരാതിക്കാരന്റെ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ നല്‍കണം. തുടര്‍ന്ന് പരാതിയില്‍ പറയുന്ന സ്ഥലം, തീയതി, ലഘുവിവരണം എന്നിവ നല്‍കണം. പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് അനുബന്ധമായി രേഖകള്‍ ഉണ്ടെങ്കില്‍ അതുകൂടി അപ്‌ലോഡ് ചെയ്യണം. എതിര്‍കക്ഷിയുടെ വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാം.
പരാതി നല്‍കുന്നതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.
'പോല്‍ ആപ്പ്' പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.
പഠിക്കാം & സമ്പാദിക്കാം
Home
