image

1 March 2024 11:42 AM IST

Kerala

പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി; വർദ്ധിച്ചത് 25 രൂപ 50 പൈസ

MyFin Desk

പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി; വർദ്ധിച്ചത് 25 രൂപ 50 പൈസ
X

Summary

  • സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു
  • ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല


വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസര്‍ക്കാര്‍.

19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു.

തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്.

എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കൂട്ടിയതെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരിയില്‍ 14 രൂപയാണ് കൂട്ടിയത്.

അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ, പാചക വാതക വില വീണ്ടും വര്‍ദ്ധിച്ചതോടെ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഹോട്ടലുടമകള്‍.