image

20 March 2024 12:29 PM IST

Kerala

സഹകരണ ജീവനക്കാരുടെ ഡിഎ കൂട്ടി

MyFin Desk

da of co-operative employees has been increased
X

Summary

2021 ജനുവരി 1 മുതൽ പ്രാബല്യം നൽകിയാണ്‌ വർധന


സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു.

പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് 5 ശതമാനവും (ഇനി 81%) നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് 8 ശതമാനവും (ഇനി 163%) ക്ഷാമബത്ത വർധിപ്പിച്ചു.

2021 ജനുവരി 1 മുതൽ പ്രാബല്യം നൽകിയാണ്‌ വർധന.

നേരത്തേയുള്ളത് ഉൾ‌പ്പെടെ 2 ശമ്പള പരിഷ്കരണവും ലഭിക്കാത്തവർക്കും ഒരു ശമ്പള പരിഷ്കരണവും ലഭിക്കാത്തവർക്കും ക്ഷാമബത്ത 13% വർധിപ്പിച്ചു.