21 Feb 2024 1:26 PM IST
'വീട്ടിലിരുന്ന് പണം സമ്പാദിക്കാം' വ്യാജ സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി കേരള പോലീസ്
MyFin Desk
Summary
- മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം
- ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ വിവരം 1930 ല്‍ അറിയിക്കുക
- www.cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
'വീട്ടിലിരുന്ന് പണം സമ്പാദിക്കാം' എന്ന പേരിലുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്.
'വീട്ടിലിരുന്നു പണം സമ്പാദിക്കാം' എന്ന പേരിലുള്ള സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളില്‍ ആകൃഷ്ടരാവുന്നവരാണ് തട്ടിപ്പിന് ഇരയാവുന്നവരില്‍ കുടുതലും.
തട്ടിപ്പിന്റെ രീതി
സാമൂഹിക മാധ്യമങ്ങള്‍ വഴി തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നു. തുടർന്ന് മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.
തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്നു പറയുകയും, ടാസ്‌ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
പാർട്ട് ടൈം ജോലി, ഷെയർ ട്രേഡിങ്, ബിസിനസ് തുടങ്ങിയ ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നവരിൽ ഡോക്ടർമാർ, എൻജിനിയർമാർ, ഐ.ടി. പ്രൊഫഷണലുകൾ, കച്ചവടക്കാർ, വിദ്യാർത്ഥികള്‍ ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി.
സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ എന്തുചെയ്യണം ?
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
