18 Sep 2023 12:00 PM GMT
Summary
- സ്പൈസസ് ബോര്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായി 24ആം തവണയും ഈസ്റ്റേണിന്.
കേരളം ആസ്ഥാനമായ സുഗന്ധവ്യജ്ഞന ബ്രാന്‍ഡായ ഈസ്റ്റേണ്‍ തുടര്‍ച്ചയായി 24 ാം വര്‍ഷവും സ്പൈസസ് ബോര്‍ഡിന്റെ കയറ്റുമതി പുരസ്‌കാരം കരസ്ഥമാക്കി. സ്‌പൈസ് മിശ്രിതം, കറിപ്പൊടികള്‍ എന്നിവ ബ്രാന്‍ഡ് ചെയ്ത പാക്കുകളില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തതിനാണ് നേട്ടം കൈവരിച്ചത്.
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയലില്‍ നിന്നും ഈസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ബിസിനസ് സി ഇ ഒ അശ്വിന്‍ സുബ്രഹ്‌മണ്യന്‍, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ജിഎം ബാബു ശിവന്‍, എക്‌സ്‌പോര്‍ട്ട് ഓപ്പറേഷന്‍സ് ഹെഡ് ബിന്‍സി ബിജു എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
1997-98 മുതല്‍ എല്ലാവര്‍ഷവും അവാര്‍ഡ് നേടുന്ന ഈസ്റ്റേണ്‍ ദക്ഷിണേന്ത്യയിലും മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ വിദേശ വിപണിയിലും പ്രശസ്തമാണ്. കര്‍ക്കശമായ ഗുണനിലവാരവും നൂതനമായ ഉത്പന്നങ്ങളും 24 വര്‍ഷം തുടര്‍ച്ചയായി കയറ്റുമതിക്കുള്ള ബഹുമതി നേടാന്‍ സഹായിച്ചതായി ഈസ്റ്റേണ്‍-ഐ.ബി സി.ഇ.ഒ അശ്വിന്‍ സുബ്രമണ്യം പറഞ്ഞു.
മുംബൈയില്‍ നടന്ന ലോക സുഗന്ധ വ്യജ്ഞന കോണ്‍ഗ്രസിലാണ് അവാര്‍ഡ് വിതരണം നടന്നത്.