31 Jan 2024 2:20 PM IST
Summary
- 10,019 പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം എര്‍ണാകുളം ജില്ലയില്‍ നടന്നത്
- 437 കടകള്‍ അടച്ചു പൂട്ടി
- ആര്‍ ഡി ഒ കോടതികളില്‍ കേസ് ഫയല്‍ ചെയ്ത് 14,81,600 രൂപ പിഴയായി ഈടാക്കി
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ എര്‍ണാകുളം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ പിഴയിനത്തില്‍ ഈടാക്കിയത് 47,60,300 രൂപ.
10,019 പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം എര്‍ണാകുളം ജില്ലയില്‍ നടന്നത്.
പരിശോധനയെത്തുടർന്ന് 437 കടകള്‍ അടച്ചു പൂട്ടുകയും, ആര്‍ ഡി ഒ കോടതികളില്‍ കേസ് ഫയല്‍ ചെയ്ത് 14,81,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 80066 കിലോ ഉപയോഗ ശേഷമുള്ള എണ്ണ ശേഖരിച്ച് ബയോ ഡീസല്‍ നിര്‍മ്മാണത്തിന് ജില്ലയിലെ മൂന്ന് അംഗീകൃത ഏജൻസികൾക്ക് കൈമാറി.
ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷ ബാധയേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന കേസുകള്‍ വ്യാപകമായതോടെ പരിശോധന നടത്തി 343 കടകള്‍ക്ക് നോട്ടീസ് നല്‍കി. 86 കടകള്‍ അടച്ചു പൂട്ടുകയും, 10,15,000 രൂപ ഷവര്‍മ്മ വില്‍ക്കുന്ന കടകളില്‍ നിന്ന് പിഴയായി ഈടാക്കി.
മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലെ പരിശോധനയിൽ 69 കടകള്‍ക്ക് നോട്ടീസ് നല്‍കി. 2,10,000 രൂപ പിഴയായി ഈടാക്കുകയും, 6630 കിലോ കേടായ മീനുകള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
മൊബൈല്‍ ലാബുകളുടെ നേതൃത്വത്തില്‍ 2824 പരിശോധനകള്‍ നടത്തി. ജില്ലയിലെ 149 ഹോസ്റ്റലുകളില്‍ പരിശോധന നടത്തി. 57 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒരു ഹോസ്റ്റല്‍ അടച്ചു.
ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതിയുടെ യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
