30 Dec 2025 9:22 AM IST
Summary
റെയില്‍വേയുടെ വികസന പദ്ധതിയിൽ സ്ഥാനം പിടിച്ച് കൊച്ചി. എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, തൃപ്പൂണിത്തറ സ്റ്റേഷനുകളാണ് കേന്ദ്ര വികസന പട്ടികയിലുള്ളത്.
രാജ്യത്തിന്റെ റെയില്‍വേ വികസനത്തില്‍ 48 സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടംപിടിച്ചത് എറണാകുളത്തെ സ്റ്റേഷനുകള്‍ മാത്രം. എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്. തൃപ്പൂണിത്തുറ സ്റ്റേഷനുകളാണ് കേരളത്തില്‍ നിന്നും ആകെ പട്ടികയില്‍ ഉള്‍പ്പെട്ടത്.
അടുത്ത 5 കൊല്ലത്തിനിടയില്‍ റെയില്‍വേ നടത്തുന്ന വന്‍ വികസന പദ്ധതികളുടെ കേന്ദ്രമാകുന്ന സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കാന്‍ ഓരോ റെയില്‍വേ സോണുകള്‍ക്കും റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ റെയില്‍വേ ചെന്നൈ, കോയമ്പത്തൂര്‍, കൊച്ചി എന്നീ 3 സ്റ്റേഷനുകളാണ് തിരഞ്ഞെടുത്തത്.
കൊച്ചി കേന്ദ്രമായ കോച്ചിങ് ടെര്‍മിനലുകള്‍ വരും
നിലവിലുള്ള യാത്രാ, ചരക്ക് ഗതാഗതത്തിന്റെ വലിയൊരു പങ്ക് കൊച്ചിയിലൂടെയാണ് കടന്നു പോകുന്നത്. ദീര്‍ഘദൂര, ഇന്റര്‍സിറ്റി, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ കടന്നു പോകുന്ന എറണാകുളം സൗത്ത്, നോര്‍ത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളുടെ വികസനം കൊച്ചിയുടെ വാണിജ്യ, വ്യാവസായ, വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.
കൊച്ചി കേന്ദ്രമായ കോച്ചിങ് ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതാണ് പദ്ധതി. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതു കണക്കിലെടുത്ത് 2030ന് മുമ്പ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് നിലവിലുള്ള ട്രെയിനുകളുടെ ഇരട്ടി ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
