24 Feb 2026 4:45 PM IST
Summary
കോഴിക്കോട് ജില്ലയിലെ തിരുവനമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കണ്ണാടിക്ക് സമീപം അവസാനിക്കുന്ന തരത്തിലാണ് തുരങ്കപ്പാത.
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്കാണ് സ്റ്റേജ് 2 ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് ജില്ലയിലെ തിരുവനമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കണ്ണാടിക്ക് സമീപം അവസാനിക്കുന്ന തരത്തിലാണ് തുരങ്കപ്പാത ആസൂത്രണം ചെയ്തിരിക്കുന്നത്. ആനക്കാംപൊയില്‍ മുതല്‍ മേപ്പാടിവരെയുള്ള തുരങ്കപാത നിര്‍മാണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കൃത്യമായ സമയപരിധിക്കുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശേരി ചുരത്തിലെ തിരക്ക് ഒഴിവാകുമെന്നും കോഴിക്കോട്-വയനാട് യാത്ര സുഗമമാകുമെന്നുമാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 നാണ് തുരങ്കപാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
