3 Feb 2024 11:26 AM IST
Summary
- ഓണറേറിയം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്
- കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന
- ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം 7000 രൂപയായി
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
2023 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. ഓണറേറിയം വര്‍ധിപ്പിച്ചതോടെ ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം 7000 രൂപയായി.
ആശ പ്രവര്‍ത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചു.
ഓണറേറിയം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 2000 രൂപ മാത്രമാണ് ആശമാര്‍ക്ക് ഇന്‍സെന്റീവായി നല്‍കുന്നത്. പ്രതിഫലം ഉയര്‍ത്തിയതോടെ 26,125 ആശ പ്രവര്‍ത്തകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
