image

11 Sept 2023 12:45 PM IST

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ ധനസഹായം

Kochi Bureau

govt financial assistance to alappuzha medical college
X

Summary

  • ന്യൂറോളജി വിഭാഗത്തില്‍ റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍


വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് 13.83 കോടി രൂപയുടെ സര്‍ക്കാര്‍ ധനസഹായം. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കും മറ്റുമായാണ് തുക അനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്നു വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക സഹായകരമാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

ഇനി അത്യാധുനിക ഉപകരണങ്ങള്‍

ന്യൂറോളജി വിഭാഗത്തില്‍ 22 ലക്ഷം ചെലവഴിച്ച് റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സജ്ജമാക്കും. തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ 1.20 കോടിയുടെ പോസ്റ്റീരിയര്‍ സെഗ്മെന്റ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, വിക്ട്രക്റ്റമി മെഷീന്‍, എന്‍ഡോ ലേസര്‍ യൂണിറ്റ്, പോര്‍ട്ടബിള്‍ ഇഎംജി മെഷീന്‍, ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ന്യൂറോ സര്‍ജറിയ്ക്കുള്ള ഹൈ സ്പീഡ് ഇലക്ട്രിക് ഡ്രില്‍, പത്തോളജി വിഭാഗത്തില്‍ ആട്ടോമേറ്റഡ് ഐഎച്ച്‌സി സ്റ്റീനര്‍, ഇഎന്‍ടി വിഭാഗത്തില്‍ മൈക്രോമോട്ടോര്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ സി ആം മൊബൈല്‍ ഇമേജ് ഇന്റന്‍സിഫയര്‍ സിസ്റ്റം എന്നിവയ്ക്കായി തുകയനുവദിച്ചു.

വിവിധ വിഭാഗങ്ങള്‍ക്കായുള്ള കെമിക്കലുകള്‍, ഗ്ലാസ് വെയര്‍, റീയേജന്റ്, ബ്ലഡ് കളക്ഷന്‍ ട്യൂബ് എന്നിവ ഉടന്‍ വാങ്ങും. കൂടാതെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ടെലസ്‌കോപ്പ്, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 12 ചാനല്‍ പോര്‍ട്ടബില്‍ ഇസിജി മെഷീന്‍, മള്‍ട്ടിപാര മോണിറ്ററുകള്‍, എബിജി മെഷീന്‍, അള്‍ട്രാസോണോഗ്രാഫി വിത്ത് എക്കോ പ്രോബ്, ഡിഫിബ്രിലേറ്റര്‍, ലാരിഗ്നോസ്‌കോപ്പ്, സൈക്യാര്‍ട്രി വിഭാഗത്തില്‍ ഇസിടി മെഷീന്‍, ഇഎന്‍ടി വിഭാഗത്തില്‍ റിജിഡ് നാസല്‍ എന്‍ഡോസ്‌കോപ്പ്, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പോര്‍ട്ടബിള്‍ ബോണ്‍ ഡെന്‍സിറ്റോമീറ്റര്‍, നെഫ്രോളജി വിഭാഗത്തില്‍ കാര്‍ഡിയാക് ടേബിളുകള്‍, സര്‍ജറി വിഭാഗത്തില്‍ ഓപ്പണ്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍, പീഡിയാട്രിക് വിഭാഗത്തില്‍ നിയോനറ്റല്‍ വെന്റിലേറ്റര്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ ഇസിജി, 10 കിടക്കകളുള്ള സെന്‍ട്രല്‍ സ്റ്റേഷന്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, കൂടുതല്‍ ആശുപത്രി കിടക്കകള്‍, ഐസിയു കിടക്കകള്‍, ട്രോളികള്‍, വീല്‍ച്ചെയറുകള്‍, എന്നിവ സജ്ജമാകുന്നതിനും സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ട്.