24 Nov 2025 3:53 PM IST
Summary
സ്വർണ വില വീണ്ടും ഉയരുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസി
സ്വർണ്ണ വില ഇനിയും കുതിക്കും. എച്ച്എസ്ബിസിയുടേതാണ് പ്രവചനം. ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് കാരണം. സെൻട്രൽ ബാങ്കുകളിൽ നിന്നും ഇടിഎഫുകളിൽ നിന്നുമുള്ള ഡിമാൻഡ് ഉയരുന്നതാണ് സമീപകാലത്ത് സ്വർണ്ണ വില കുതിക്കാൻ കാരണമെന്ന് എച്ച്എസ്ബിസി റിപ്പോർട്ട് സൂചിപ്പിക്കുന്നു
റീട്ടെയിൽ നിക്ഷേപകർ സ്വർണ്ണം വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആഗോള സെൻട്രൽ ബാങ്കുകളുടെ കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് കുത്തനെ ഉയർന്നു. 2022 ലെ 13 ശതമാനത്തിൽ നിന്ന് 2025 ലെ രണ്ടാം പാദത്തോടെ ഏകദേശം 22 ശതമാനമായി. അതേ കാലയളവിൽ വില ഇരട്ടിയിലധികം വർധിച്ചു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക വെല്ലുവിളികൾ, വർധിച്ചുവരുന്ന പണപ്പെരുപ്പം, രാഷ്ട്രീയ മാറ്റങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷണമായും സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നു. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വഴിയുള്ള റീട്ടെയ്ൽ വിൽപ്പന 2024 പകുതി മുതൽ കുതിച്ചുയർന്നു. യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് സ്വർണ്ണത്തിന്റെ ആകർഷണീയത കൂട്ടിയത്.
പഠിക്കാം & സമ്പാദിക്കാം
Home
