image

10 Jun 2026 7:13 PM IST

Kerala

ശ്രീധരന്റെ അതിവേഗ റെയില്‍വേ പദ്ധതി; നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

MyFin Desk

first policy announcement of the vd satheesan government
X

Summary

പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെയാണ് നിയോഗിച്ചത്


മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച അതിവേഗ റെയില്‍വേ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പഠിക്കാന്‍ സമിതിയെ നിയോഗിച്ചതാണെന്നും പഠിച്ച ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് നിയോഗിച്ചത്. റെയില്‍വെ മേഖലയിലെ വിദഗ്ധന്‍ ജെ. വിനയന്‍, ധനകാര്യ വിദഗ്ധന്‍ ഡോ. സി. വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് സമിതിയില്‍ ഉള്ളത്. കെ-റെയിലിനെ ശക്തമായി എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു ശ്രീധര്‍ രാധാകൃഷ്ണന്‍.

പാരിസ്ഥിതിക ആഘാതം പഠിക്കാതെ ഇ. ശ്രീധരന്റെ പദ്ധതി നടപ്പാക്കരുതെന്ന് കെ-റെയില്‍ വിരുദ്ധസമിതിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.