7 Nov 2023 11:21 AM IST
Summary
- നവംബര്‍ 21 മുതല്‍ 25 വരെ കളമശ്ശേരി കീഡ് ക്യാമ്പസ്സിലാണ് പരിശീലനം.
കൊച്ചി: സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്മെന്റ് (കീഡ്), അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 21 മുതല്‍ 25 വരെ കളമശ്ശേരി കീഡ് ക്യാമ്പസ്സിലാണ് പരിശീലനം.
സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ജിഎസ്ടി ആന്റ് ടാക്സേഷന്‍, ഓപ്പറേഷണല്‍ എക്സലന്‍സ്, സെയില്‍സ് പ്രോസസ് ആന്റ് ടീം മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിശീലന ഫീസ് 3540 രൂപയാണ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയാണ് ഫീസ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2,000 രൂപ താമസം ഉള്‍പ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ് സൈറ്റായ ആയ www.kied.Info ല്‍ ഓണ്‍ലൈനായി നവംബര്‍ 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890/2550322/7012376994
പഠിക്കാം & സമ്പാദിക്കാം
Home
