image

28 Sep 2023 11:15 AM GMT

Kerala

ജിടെക് മാരത്തണ്‍ രണ്ടാം ലക്കം ഫെബ്രുവരി 11 ന് കൊച്ചിയില്‍

Kochi Bureau

gtech marathon 2nd edition on february 11 in kochi
X

Summary

  • സേ നോ ടു ഡ്രഗ്‌സ് എന്നാണ് കൊച്ചി മാരത്തണിന്റെ പ്രമേയം.


കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ വ്യവസായിക സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മാരത്തണ്‍ മത്സരം കൊച്ചിയില്‍. വരുന്ന ഫെബ്രുവരി 11 നു. നാലായിരത്തോളം പേര്‍ പങ്കെടുക്കുന്ന മാരത്തണ്‍ ഓട്ടമത്സരം നടക്കുന്നത്. ലഹരിമുക്ത കേരളമെന്ന പ്രമേയത്തില്‍ നടക്കുന്ന മാരത്തോണ്‍, ലഹരിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതാണ്.

വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന ഐടി പ്രൊഫഷണലുകള്‍ക്ക് സമൂഹ നന്മക്കായി ലഹരിക്കെരുതിയുള്ള ലക്ഷ്യത്തിന് വേണ്ടി ഒന്നിച്ചു ചേരാനുള്ള അവസരമാണിതെന്ന് ജിടെക് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. സേ നോ ടു ഡ്രഗ്‌സ് എന്നാണ് കൊച്ചി മാരത്തണിന്റെ പ്രമേയം. വിദ്യാലയങ്ങള്‍, ഐടി പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് യുവാക്കളെ ബോധവത്കരിക്കുകയാണ് ഈ മാരത്തണിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ജിടെക് മാരത്തണിന്റെ ഒന്നാം ലക്കത്തില്‍ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്. ആയിരത്തിലധികം സ്ത്രീകളും നൂറിലധികം കുട്ടികളും പങ്കെടുത്തു. മൂന്ന് കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ ദൂര വിഭാഗത്തിലാണ് മാരത്തണ്‍ നടത്തുന്നത്.

സംസ്ഥാനത്തെ 80 ശതമാനം ഐടി ജീവനക്കാരും ജോലിയെടുക്കുന്ന 300 ലധികം ഐടി കമ്പനികളുടെ കൂട്ടായ്മയാണ് ജിടെക്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്‌നിസെന്റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, ടാറ്റ എല്‍ക്‌സി, ക്വെസ്റ്റ്, അലിയന്‍സ്, യുഎസ്ടി, ഇവൈ തുടങ്ങി ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം, ഇന്‍ഫോപാര്‍ക്ക് കൊച്ചി, സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുകിട ഐടി കമ്പനികള്‍ വരെ ജിടെകില്‍ അംഗങ്ങളാണ്.