image

22 Oct 2024 1:01 PM IST

Kerala

ഗുരുവായൂർ ക്ഷേത്രം : ഭണ്ഡാര വരവ് 6.84 കോടി രൂപ

MyFin Desk

guruvayoor temple, treasury receipt rs 6.84 crores
X

ഗുരുവായൂര്‍ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരവരവായി 6,84,37,887 രൂപ ലഭിച്ചു. കൂടാതെ രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു.

പിൻവലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖക്കായിരുന്നു എണ്ണൽ ചുമതല.

കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150 രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചു.