image

12 April 2026 6:55 PM IST

Kerala

മൂന്നാറില്‍ മില്‍മയ്ക്ക് തിരിച്ചടി; ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു

MyFin Desk

Plea In Kerala High Court Challenges Unilateral Freezing Of Bank Accounts Over Complaint On National Cyber reporting portal
X

Summary

സർക്കാർ നടപടി ചോദ്യം ചെയ്ത് മില്‍മ എറണാകുളം യൂണിയന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.


മൂന്നാറിലെ മില്‍ക്ക് ചില്ലിങ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. സർക്കാർ നടപടി ചോദ്യം ചെയ്ത് മില്‍മ എറണാകുളം യൂണിയന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

മൂന്നാര്‍ ടൗണിലുള്ള രണ്ടേക്കര്‍ ഭൂമി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിനാണ് സര്‍ക്കാര്‍ ആദ്യം കൈമാറിയിരുന്നത്. ഇത് പിന്നീട് മില്‍ക്ക് ചില്ലിങ് പ്ലാന്റ് സ്ഥാപിക്കാനായി മില്‍മ എറണാകുളം യൂണിയന് നല്‍കുകയായിരുന്നു. ഈ ഭൂമിയിലെ 1.30 ഏക്കര്‍ ഭാഗം ബോര്‍ഡിന് തന്നെ തിരിച്ചുനല്‍കാന്‍ പിന്നീട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭൂമിയില്‍ തങ്ങള്‍ക്ക് കൈവശാവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മില്‍മ യൂണിയന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, മില്‍മയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഭൂമി നല്‍കിയതെന്നും, ലൈവ്സ്റ്റോക്ക് ബോര്‍ഡിന്റെ വികസന ആവശ്യങ്ങള്‍ക്കായാണ് ഭൂമി തിരിച്ചെടുക്കുന്നതെന്നുമുള്ള സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ചില്ലിങ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനായി, പമ്പ് ഹൗസ് നിലനില്‍ക്കുന്ന ഭൂമി അടക്കമാണ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്നത്.