image

8 April 2024 9:36 AM GMT

Kerala

ഹൈ റിച്ച് തട്ടിപ്പ് കേസ് സിബിഐക്ക്

MyFin Desk

highrich fraud case to cbi
X

Summary

  • തൃശ്ശൂർ ചേർപ്പ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്.
  • ഹൈറിച്ച് എംഡി കെ ഡി പ്രതാപൻ, ഭാര്യ സീന പ്രതാപൻ എന്നിവരെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തത്.
  • പ്രതികൾ ആളുകളിൽ നിന്ന് സ്വകീരിച്ചത് 3141 കോടിയുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു.


ഹൈ റിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തൃശ്ശൂർ ചേർപ്പ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ രേഖകൾ നേരിട്ട് പേഴ്സണൽ മന്ത്രാലയത്തിൽ എത്തിക്കാൻ പൊലീസിന് നിർദേശം. കേസ് സംബന്ധിച്ച എല്ലാ രേഖകളും അടിയന്തരമായി ഡൽഹിയിൽ എത്തിക്കാനാണ് നിർദേശം. ഹൈ റിച്ച് തട്ടിപ്പിൽ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്.

ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണി ചെയിൻ മാതൃകയിൽ 1600 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ.എന്നാൽ, തട്ടിപ്പിന് അതിനും വലിയ വ്യാപതി ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

ഹൈറിച്ച് എംഡി കെ ഡി പ്രതാപൻ, ഭാര്യ സീന പ്രതാപൻ എന്നിവരെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തത്. പ്രതികൾ ആളുകളിൽ നിന്ന് സ്വകീരിച്ചത് 3141 കോടിയുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അന്തർ സംസ്ഥാനങ്ങളിൽ നിന്നും നിക്ഷേപകരുണ്ട്. അന്തർ ദേശീയ ഇടപാട് നടന്നിട്ടുണ്ടോയെന്ന പൊലീസ് അന്വേഷണത്തിനിടയിലാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.