image

27 March 2024 6:43 AM GMT

Kerala

വ്യവസായിക കുതിപ്പിനൊരുങ്ങി കേരളം; കിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ 227 കോടിയുടെ നിക്ഷേപം

MyFin Desk

വ്യവസായിക കുതിപ്പിനൊരുങ്ങി കേരളം; കിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ 227   കോടിയുടെ നിക്ഷേപം
X

Summary

  • പാർക്കിൽ 17 സ്ഥാപനങ്ങൾക്കായി 199.8 ഏക്കർ ഭൂമിയാണ് അലോട്ട് ചെയ്തിട്ടുള്ളത്
  • അലോട്ട് ചെയ്ത 17 സ്ഥാപനങ്ങളിൽ മൂന്നെണ്ണം പ്രവർത്തനം ആരംഭിച്ചു
  • പാർക്കിൽ 10,000 കോടിയോളം രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നു


നിർമ്മാണം പൂർത്തിയാകുന്നതിനു മുമ്പേ അമ്പലമുകൾ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ 227.77 കോടി രൂപയുടെ വ്യവസായ നിക്ഷേപം.

ഇതുവരെ സ്ഥലം അലോട്ട് ചെയ്ത 17 സ്ഥാപനങ്ങളിൽ മെറ്റാ4 ഹൈഡ്രോകാർബൺസ്, ഏഷ്യാറ്റിക് പോളിമർ ഇൻഡസ്ട്രീസ്, ടാർടെക് ബിറ്റുമിൻ മിക്സിങ് പ്ലാന്റ് എന്നി മൂന്നു സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഇതുവഴി നാനൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. കൂടുതൽ യൂണിറ്റുകൾ കൂടി ഉടൻ പ്രവർത്തനമാരംഭിക്കും.

കിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ 17 സ്ഥാപനങ്ങൾക്കായി 199.8 ഏക്കർ ഭൂമിയാണ് അലോട്ട് ചെയ്തിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കാൻ മാത്രം 1000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്.

ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ നിർദിഷ്ട പോളിപ്രൊപ്പിലിൻ പ്ലാന്റ് ആരംഭിക്കാൻ പോകുന്നതും ഈ പാർക്കിൽ തന്നെയാണ്. പ്ലാന്റിനായി 170 ഏക്കർ സ്ഥലമാണ് അലോട്ട് ചെയ്തിട്ടുള്ളത്.

ചെറുകിട, ഇടത്തരം പ്ലാസ്റ്റിക് വ്യവസായ യൂണിറ്റുകൾക്കും പാർക്കിൽ വലിയ സാധ്യതയാണു വിലയിരുത്തപ്പെടുന്നത്.

ഓഫിസ് മന്ദിരം, 33 കെവി സബ്സ്റ്റേഷൻ കെട്ടിടം, വാട്ടർ സബ് ടാങ്ക് എന്നിവയുടെ സ്ട്രക്ചറൽ ജോലികൾ പൂർത്തിയായി. അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന പാർക്ക് 2024 ൽ തന്നെ പ്രവർത്തനക്ഷമമാകും.

പ്രത്യക്ഷത്തിൽ 20,000 ലധികം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനോടൊപ്പം 10,000 കോടിയോളം രൂപയുടെ നിക്ഷേപവും ലക്ഷ്യമിടുന്നു.