2 Dec 2025 3:56 PM IST
Summary
തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ ദ്വിദിന ഇൻറർനാഷണൽ സെമിനാറിന് തുടക്കം
തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാറിന് തുടക്കം. ഡിസംബർ 2,3 തിയതികളിൽ 'സസ്റ്റയിനബിൾ ആൻഡ് ഇൻഡിജിനിയസ് ടെക്നോളജീസ് ആൻഡ് കൾച്ചേഴ്സ്' എന്ന വിഷയത്തിലെ സെമിനാർ സംഘടിപ്പിക്കുന്നത്.
കാലടി ശ്രീശങ്കര സംസ്കൃത യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോ. മുത്തുലക്ഷ്മി സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷനായ യോഗത്തിൽ എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേക്കാടൻ,ഡീൻ ഓഫ് റിസർച്ച് ഡോ. ജോയ്സി ജോസ് , ഐ ക്യു എ സി കോഡിനേറ്റർ ഡോ. ദിവ്യ ജോർജ് , ഇന്നൊവേഷൻ സെൽ കോഡിനേറ്റർ ഡോ. ജോൺസ് നടുവത്ത് , ഐ കെ എസ് കൺവീനർ സി. ഡോ. ഷീബ ജോസ് എന്നിവർ സംസാരിച്ചു.
പ്രെഫ. ശശി പള്ളിക്കടവത്ത് (യൂണിവേഴ്സിറ്റി ഓഫ് പോർട്സ് മൌത്ത്, യുകെ) "മൈഗ്രേഷൻ ആൻഡ് ഹെൽത്ത്" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറിയും, ഡീൻ ഓഫ് ആർട്സ് ഡോ. ബിജു ജോൺ അധ്യക്ഷനായി. ഡോ. ദർശന മനായത്ത് ശശി (യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്), ഡൽഹി യൂണിവേഴ്സിറ്റി അധ്യാപിക ഡോ. നേഹ സിൻഗൽ എന്നിവരും കോൺഫറൻസിൽ പങ്കെടുത്തു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 140 പ്രബന്ധങ്ങളാണ് ഈ വിഷയത്തിൽ അവതരിപ്പിക്കപ്പെട്ടത്. 9 വ്യത്യസ്ത വിഷയങ്ങളിലായി അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾക്ക് സമ്മാനങ്ങളും പ്രശസ്തി പത്രവും നൽകി. 200 ലധികം ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുത്ത കോൺഫറൻസിൽ കോളേജ് ഗവേഷണ മികവിന് നൽകുന്ന സാന്തോം അവാർഡ് വിതരണം ചെയ്തു.
കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ.ഐ എസ് ബി എൻ, നമ്പറോടുകൂടി പ്രസിദ്ധീകരിച്ചു. റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൽ, ഇൻസ്റ്റിറ്റ്യൂഷൻ ഇ ന്നൊവേഷൻ കൗൺസിലും, ഐ ഇ ഡി സി കേരള സ്റ്റാർട്ടപ്പ് മിഷനും, ഇന്ത്യൻ നോളജ് സിസ്റ്റവും, ഐ ക്യു എ സി യും സംയുക്തമായി നടത്തുന്ന കോൺഫറൻസിന് പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ എ നേതൃത്വം നൽകി. കേരളത്തിലെ പ്രശസ്ത എയ്ഡഡ് കോളേജുകളിൽ ഒന്നായ സെൻറ് തോമസ് കോളേജിൽ നിർഫ്, കിർഫ് റാങ്കുകളുടെ തിളക്കത്തോടെ 138 ഗവേഷണ വിദ്യാർത്ഥികളും 46 റിസർച്ച് ഗൈഡുകളും പ്രവർത്തിക്കുന്നു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസ്ലർ പ്രൊഫ എ ബിജുകുമാർ, മുൻ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസ്ലർ ഡോ മുത്തുലക്ഷ്മി, സെൻട്രൽ ഗ്ലാസ് ആൻഡ് സെറാമിക് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ കെ മുരളീധരൻ എന്നിവർ മുഖ്യ പ്രഭാഷകരാകും. പ്രൊഫസർ ശശി പള്ളിക്കടവത്ത് ഡോ. ദർശന മനായത്ത് ശശി (യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്), അഞ്ജന ഭാഗ്യനാഥൻ(എൻഐടി കോഴിക്കോട്) എന്നിവർ പ്രഭാഷകരാകും.
തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ ഇൻറർനാഷണൽ കോൺഫറൻസ് ഡിസംബർ രണ്ടാം തീയതി.
പഠിക്കാം & സമ്പാദിക്കാം
Home
