14 Feb 2026 3:48 PM IST
ISL Kochi Update : ഫുട്ബോൾ ആരവത്തിലേക്ക് കൊച്ചിയും; ഐഎസ്‌എൽ ആരവത്തിന് ഇന്ന് തുടക്കം
MyFin Desk
Summary
Kerala Blasters Vs Mohun Bagan :ഐഎസ്എൽ ആരവത്തിലേക്ക് കൊച്ചിയും. നിലവിൽ ചാംപ്യൻമാരായ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും
എഎസ്എൽ ആരവത്തിലേക്ക് ഉണർന്ന് കൊച്ചി. ഇന്ത്യൻ സൂപ്പർ ലീഗിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി കലൂരിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം. ഐഎസ്‌എൽ സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. നവീകരിച്ച ജെൻയു സ്റ്റേഡിയവും ഫെബ്രുവരി 22ന് നടക്കുന്ന മത്സരങ്ങൾക്കായി സജ്ജമായി.
മത്സരത്തിന് മുന്നോടിയായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. നവീകരിച്ച കളിക്കളവുമായാണ് സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിനൊരുങ്ങുന്നത്. സീറ്റിങ് ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. 50,000 ആയാണ് സീറ്റിംഗ് ശേഷി വർദ്ധിപ്പിച്ചത്. നവീകരിച്ച ടോയ്‌ലറ്റ് സൗകര്യങ്ങളും ഡ്രസ്സിംഗ് റൂമുകളും ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒരു മത്സരത്തിന് 2 ലക്ഷം രൂപ വാടക എന്ന നിലയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി പുതിയ കരാറിലെത്തിയിരിക്കുന്നത്.നവംബറിൽ അർജന്റീന ടീമിന്റെയും മെസ്സിയുടെയും സന്ദർശനം പ്രതീക്ഷിച്ച്, സ്റ്റേഡിയം നേരത്തെ സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി ഒരു സ്വകാര്യ ഏജൻസിക്ക് നവീകരണത്തിനായി കൈമാറിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
