22 Feb 2024 3:54 PM IST
Summary
- നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു 10 കിലോഗ്രാം വീതം നല്‍കാനാണ് ആലോചന
- പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക
- ചമ്പാവ്, മട്ട തുടങ്ങിയ ഇനങ്ങളാകും നല്‍കുക
കേന്ദ്രസര്‍ക്കാരിനെ നേരിടാന്‍ കെ-ബ്രാന്‍ഡുമായി സംസ്ഥാനസര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദലായി കേരളത്തിന്റെ കെ- അരി വിതരണം ചെയ്യുന്നതില്‍ ഈ ആഴ്ച തീരുമാനമെടുക്കുമെന്ന് ഭക്ഷ്യ വകുപ്പ്.
നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു 10 കിലോഗ്രാം വീതം നല്‍കാനാണ് ആലോചന.
നാഫെഡ് വിപണന കേന്ദ്രങ്ങള്‍ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ-അരി പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ- അരിയും ലഭിക്കും.
ചമ്പാവ്, മട്ട തുടങ്ങിയ ഇനങ്ങളാകും നല്‍കുക. ഇവയുടെ സ്‌റ്റോക്കെടുക്കാന്‍ സിവില്‍ സപ്ലൈസ് കമീഷണര്‍ക്കും ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്ന് അരി എത്തിക്കുന്നതിനുള്ള ചര്‍ച്ചയും പുരോഗമിക്കുകയാണ്.
വിലയുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിട്ടില്ലെങ്കിലും 25 രൂപ മുതൽ 28 രൂപ വരെയാണ് സാധ്യത.
പദ്ധതി ശുപാര്‍ശ ഭക്ഷ്യ വകുപ്പ് ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അരി വിതരണം തുടങ്ങാനാണ് നീക്കം.
പഠിക്കാം & സമ്പാദിക്കാം
Home
