31 Jan 2026 3:40 PM IST
ഏറ്റവുമധികം കൗശലവസ്തുക്കൾ വിറ്റഴിച്ച സ്ഥാപനം; വാർഷികാഘോഷങ്ങളുടെ നിറവിൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്
MyFin Desk
Summary
അഞ്ചാം വാർഷികാഘോഷങ്ങളുടെ നിറവിൽ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് . വിറ്റഴിച്ചത് 50 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ
വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് അഞ്ചു വർഷം പിന്നിടുകയാണ്. രാജ്യത്ത് ഏറ്റവുമധികം കരകൗശല ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന സ്ഥാപനങ്ങളിൽ സ്ഥാപനം മുന്നിലുണ്ട്. 50 കോടി രൂപയുടെ വിറ്റുവരവാണ് ഇതിനകം നേടിയത്. അൻപതിലധികം കലാകാരൻമാർക്ക് ഉപജീവന മാർഗം കണ്ടെത്താനുമായി. നിരവധി ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് 2021 ജനുവരി 16നാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിൽ സംഘടിപ്പിച്ച ജി20 രാജ്യാന്തര ഉച്ചകോടിയുടെ പ്രധാന വേദികളിലൊന്നായിരുന്നു ക്രാഫ്റ്റ്സ് വില്ലേജ്. 2024ൽ ദക്ഷിണേന്ത്യയിലെ ലീഡിങ് ടൂറിസം കേന്ദ്രത്തിനുള്ള എസ്എടിഎ പുരസ്കാരവും നേടി.
ക്രാഫ്റ്റ്സ് സ്റ്റുഡിയോ സന്ദർശിച്ച് വിദേശ വിനോദസഞ്ചാരികളും
പ്രവേശനം ടിക്കറ്റ് മുഖേനയാണ്. 5 ലക്ഷത്തിലധികം പേരാണ് ക്രാഫ്റ്റ്സ് വില്ലേജ് സന്ദർശിച്ചത്. ക്രാഫ്റ്റ്സ് വില്ലേജ് സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഒരുലക്ഷത്തോളമെത്തി.33 ക്രാഫ്റ്റ്സ് സ്റ്റുഡിയോയും കേന്ദ്ര കൈത്തറി വകുപ്പിനു കീഴിലുള്ള കൈത്തറി യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കരകൗശല വസ്തുക്കളുടെ നിർമാണം നേരിൽ കാണുകയും ഇഷ്ടമുള്ളവ വാങ്ങുകയും ചെയ്യാം.
മ്യൂസിക് ഫെസ്റ്റിവൽ, ഡാൻസ് ഫെസ്റ്റിവൽ, തിയറ്റർ ഫെസ്റ്റിവൽ, കുട്ടികൾക്കായുള്ള അവധിക്കാല ക്യാംപുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കോട്ടയത്തെ അക്ഷരം മ്യൂസിയം, രാജാരവിവർമ മ്യൂസിയം, ചാലിയം വാക്ക് വേ തുടങ്ങി ഏറ്റവും മികച്ച ടൂറിസം ടെസ്റ്റിനേഷനുകൾ ഒരുക്കുന്നതിലും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് നിർണായക പങ്കു വഹിച്ചു. ഉബുറോയ് എന്ന നാടകം, ഒരു പൂമാല കഥ എന്ന സർക്കസ് തിയറ്റർ, ഒറ്റ, സ്പോട് ലൈറ്റ് എന്ന നൃത്തരൂപങ്ങൾ, അഗ്നി 3 പോലുള്ള സംഗീത പരിപാടി തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
