19 Jan 2026 9:55 AM IST
Kerala Assambly session:നിയമസഭാ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. കേരള ബജറ്റ് അവതരണം 29 ന്
MyFin Desk
Summary
ജനുവരി 20 മുതല്‍ മാര്‍ച്ച് 26 വരെ ആകെ 32 ദിവസമാണ് സഭ ചേരുന്നത്
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് ഈ സമ്മേളനത്തിലെ ഏറ്റവും പ്രധാന അജണ്ട. ഈ മാസം 22, 27, 28 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും.
ജനുവരി 29 നാണ് ബജറ്റ് അവതരണം. ഫെബ്രുവരി 2, 3, 4 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും നടക്കും. ജനുവരി 20 മുതല്‍ മാര്‍ച്ച് 26 വരെ ആകെ 32 ദിവസമാണ് സഭ ചേരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 26ന് സഭ പിരിയും. ജനുവരി 5ന് 2025-26 വര്‍ഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യര്‍ഥനകളിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
ആറ് മുതല്‍ 22 വരെ സഭ ചേരില്ല. ഈ കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. പതിനഞ്ചാം നിയമസഭയുടെ 15 സമ്മേളനങ്ങളിലായി 182 ദിവസമാണ് സഭ ചേര്‍ന്നത്. 158 ബില്ലുകള്‍ പാസാക്കി. ഇതില്‍ 14 ബില്ലുകള്‍ ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
