image

29 April 2024 6:00 AM GMT

Kerala

കേരളം 2000 കോടി കടമെടുക്കുന്നു

MyFin Desk

kerala borrows 2000 crores
X

Summary

കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ 14,700 കോടി കടമെടുക്കും


റിസർവ് ബാങ്കിന്റെ ഇ-കുബേർ പ്ലാറ്റ്‌ഫോമിലൂടെ ഈ മാസം മുപ്പതിന് കേരളം രണ്ടായിരം കോടി രൂപ കടമെടുക്കും.

നടപ്പുവർഷത്തെ കേരളത്തിന്റെ ആദ്യ കടമെടുപ്പ് ഈ മാസം 23 നായിരുന്നു. ആയിരം കോടി രൂപയാണ് അന്ന് കടമെടുത്തത്. രണ്ടാം തവണയായി ഈ മാസം മുപ്പതിന് 2000 കോടി രൂപ കൂടി എടുക്കുന്നതോടെ കേന്ദ്രം അനുവദിച്ച താത്കാലിക കടമെടുപ്പ് പരിധിയെന്ന 3,000 കോടി അവസാനിക്കും.

കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ കടപ്പത്രങ്ങളിലൂടെ 14,700 കോടി രൂപയാണ് കടമെടുക്കാനൊരുങ്ങുന്നത്.

26 വർഷ കാലാവധിയാണ് കേരളമിറക്കുന്ന കടപ്പത്രങ്ങൾക്ക്.

ആന്ധ്രപ്രദേശ് വിവിധ കാലാവധികളുള്ള കടപ്പത്രങ്ങളിറക്കി 3,000 കോടി കടമെടുക്കും.

പത്ത് വർഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെ ആയിരം കോടി വീതമാണ് അസം, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്.

10 മുതൽ 20 വർഷ കാലാവധിയിൽ രാജസ്ഥാൻ 4,000 കോടിയും 20 വർഷ കാലാവധിയിൽ തമിഴ്‌നാട് 1,000 കോടിയും പഞ്ചാബ് 2,700 കോടിയും കടമെടുക്കും.