image

5 Feb 2024 4:02 AM GMT

Kerala

കേരള ബജറ്റ് FY25: അറിയാം പുതിയ പ്രഖ്യാപനങ്ങൾ (അപ്ഡേറ്റഡ്)

MyFin Research Desk

കേരള ബജറ്റ് FY25: അറിയാം പുതിയ പ്രഖ്യാപനങ്ങൾ (അപ്ഡേറ്റഡ്)
X

Summary

  • മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ
  • സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും
  • വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു


വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല

തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും.

വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും.

പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ യാഥാര്‍ത്ഥ്യമാക്കും.

വിഴിഞ്ഞത്തെ സ്പെഷൽ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്.

കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന് 500 കോടി നൽകുമെന്ന് ധനമന്ത്രി.

ദേശീയ തീരദേശ, മലോര പാതകൾ നിർമ്മാണം പുരോഗമിക്കുന്നു.

സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്.

ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളം മാറുന്നു.

വർക്ക് ഫ്രം ഹോം ലീസ് സെന്‍ററുകള്‍ വ്യാപകമാക്കും...

ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും.. സ്മാര്‍ട്ട് മിഷന്‍ പദ്ധതിക്ക് 100 കോടി.

അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് പത്തു കോടി അനുവദിക്കും...

നാല് വർഷം കൊണ്ട് നികുതി വരുമാനം വർധിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. .

കായിക മേഖലയിൽ പുതിയ കായിക നയം. കായിക മേഖലയിൽ 10000 തൊഴിലവസരം. കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം.

കാർഷികമേഖലക്ക് 1698 കോടി. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും.

മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി വകയിരുത്തി.

ചന്ദനത്തടികൾ മുറിക്കുന്നത് ഇളവുകൾ വരുത്തും. ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്കരിക്കും. സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം സംഭരിക്കാൻ നടപടിയെടുക്കും.

ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും.

കൊവിഡാനന്തരം സംസ്ഥാനത്തെ ടൂറിസം മേഖല വന്‍ കുതിച്ച് ചാട്ടത്തില്‍. ചെറുപ്പക്കാര്‍ക്ക പുറമേ എല്ലാ പ്രായക്കാരും യാത്രകള്‍ക്കായി മുന്നോട്ട് വന്നു. രുചികരമായ ഭക്ഷണം, ശുചിത്വമുള്ള സാഹചര്യങ്ങള്‍ എന്നിവ ഇത്‌ന് ആക്കം കൂട്ടി. ഇന്ത്യയിലെ മികച്ച ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

5000 കോടി രൂപ,യാണ് ടൂറിസം മേഖലയില്‍ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ പങ്കാളിത്തം സ്വീകരിക്കും. വനം ടൂറിസം സാസംകാരിക വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇതിനായി ഉറപ്പാക്കും. 10,000 ഹോട്ടല്‍ മുറികള്‍ അധികമായി നിര്‍മ്മിക്കും.

കൂടാതെ പൈരുവള്ളാമൂഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.

സാക്ഷരത പരിപാടിക്ക് 20 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി. ഗ്രാമ വികസനത്തിന് 1868. 32 കോടി. കുടുംബശ്രീയുടെനേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി (സ്വകാര്യ നിക്ഷേപം ഉൾപ്പെടെ).

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ പത്തു കോടി.

തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് പത്തു കോടി.

ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും.

തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി. മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി.

കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി. മലബാർ കാൻസർ സെന്‍ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി.

കാരുണ്യ പദ്ധതിയിൽ ബജറ്റ് വിഹിത്തിന്‍റെ മൂന്നിരട്ടി ചെലഴിച്ചു. അഞ്ച് പുതിയ നഴ്സിങ് കോളേജ് തുടങ്ങും,

റോബോട്ടിക് സർജറിക്ക് 29 കോടിഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി.

റബ്ബറിന്‍റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടി. താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ല. എങ്കിലും സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് ധനമന്ത്രി. റബ്ബറിന്‍റെ താങ്ങുവില 170ല്‍നിന്ന് 180 ആയി വര്‍ധിപ്പിച്ചു.

കൈത്തറി ഗ്രാമങ്ങള്‍ രൂപവത്കരിക്കാന്‍ നാലുകോടി. സ്പിന്നിങ് മില്ലുകള്‍ക്കുള്ള ഒറ്റത്തവണ സഹായത്തിന് തുക വകയിരുത്തി. കയർ ഉല്‍പന്ന മേഖലയ്ക്ക് 107.64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്ഐഡിസിക്ക് 127.5 കോടി 10:11 AM IST കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി.

കലാ സാംസ്കാരിക മേഖലക്ക് 170.49 വകയിരുത്തി.കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി.

പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമായി വര്‍ധിപ്പിച്ചു.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടി. പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിന് തുക വകയിരുത്തി.

ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി. പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി.

മുന്നോക്ക വികസന കോർപ്പറേഷന് 35 കോടി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി വകയിരുത്തി. അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിക്കായി 1.2 കോടി.

ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി തുക വകയിരുത്തി. മാർഗദീപം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.

ഹൈക്കോടതികളും കീഴ് കോടതികളും നവീകരിക്കാനും കൂടുതല്‍ സുരക്ഷ ഒരുക്കാനുമായി 3.3 കോടി. എക്സൈസ് വകുപ്പിന്‍റെ ആധുനിക വത്കരണത്തിന് 9.2 കോടി.

വനിതാ വികസന കോർപ്പറേഷന് 17.6 കോടി അനുവദിച്ചു. വിജിലന്‍സിന് 5 കോടി. ജയിൽ വകുപ്പിന് 14.5 കോടി.

ഹൈക്കോടതികളും കീഴ് കോടതികളും നവീകരിക്കാനും കൂടുതല്‍ സുരക്ഷ ഒരുക്കാനുമായി 3.3 കോടി. എക്സൈസ് വകുപ്പിന്‍റെ ആധുനിക വത്കരണത്തിന് 9.2 കോടി.

മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും. ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നിരക്ക് കുറയ്ക്കും

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. നേരത്ത യൂണിറ്റിന് 1.2 പൈസ ആയിരുന്നു. ഇതാണിപ്പോള്‍ യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക.

നവകേരള സദസില്‍ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി..

കോടതി ഫീസുകളില്‍ പരിഷ്കരണം. 50 കോടിയുടെ വരുമാനം ലക്ഷ്യം

.പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകള്‍ വര്‍ധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാനം ഘടനയും പരിഷ്കരിക്കും.

ക്ഷേമ പെൻഷനില്‍ മാറ്റമില്ല.

മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.