image

16 April 2026 7:45 PM IST

Kerala

ഭായിമാര്‍ കേരളം വിട്ടു; പണി കിട്ടിയത് നിര്‍മാണ, ഹോട്ടല്‍ മേഖലകള്‍ക്ക്

MyFin Desk

ഭായിമാര്‍ കേരളം വിട്ടു; പണി കിട്ടിയത് നിര്‍മാണ, ഹോട്ടല്‍ മേഖലകള്‍ക്ക്
X

Summary

ഇത്രത്തോളം തൊഴിലാളികള്‍ ആദ്യമായിട്ടാണ് കേരളം വിടുന്നത്


ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിട്ടത് തൊഴില്‍ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. നിര്‍മാണം, ഹോട്ടല്‍ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷയത്. ബംഗാള്‍, അസം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതും പശ്ചിമേഷ്യന്‍ യുദ്ധം കാരണം എല്‍പിജി വിതരണം പ്രതിസന്ധിയിലായതുമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് പ്രധാനകാരണം.

കേരളത്തിലെ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നതില്‍ 80 ശതമാനത്തിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. തൊഴിലാളികള്‍ മടങ്ങിയതോടെ വലുതും ചെറുതുമായ ഒട്ടുമിക്ക പ്രൊജക്ടുകളും മുടങ്ങി കിടക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇത്തരത്തില്‍ കെട്ടിട നിര്‍മാണരംഗം സ്തംഭിച്ചത്. ഇത്രത്തോളം തൊഴിലാളികള്‍ ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് മടങ്ങുന്നതെന്ന് കരാറുകാര്‍ പറയുന്നു.

നിര്‍മാണ മേഖലയിലെ നിശ്ചലാവസ്ഥ സിമന്റ്, കമ്പി തുടങ്ങി ഈ മേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്ന കച്ചവടങ്ങളെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ടല്‍ രംഗത്ത് തൊഴിലെടുക്കുന്നവരില്‍ ഏറെയും ഇതരസംസ്ഥാനക്കാരാണ്. എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടലുകള്‍ തുറന്നു തുടങ്ങിയെങ്കിലും ജോലിക്കാരുടെ കുറവ് വലിയ പ്രശ്നമായി തുടരുകയാണ്. കേരളത്തില്‍ 30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ കണക്ക്.