image

18 Feb 2026 12:16 PM IST

Kerala

സർക്കാർ ബ്രാൻഡി ശനിയാഴ്ച വിപണിയിൽ; പേര് ഇപ്പോഴും സർപ്രൈസ്

MyFin Desk

സർക്കാർ ബ്രാൻഡി ശനിയാഴ്ച വിപണിയിൽ; പേര് ഇപ്പോഴും സർപ്രൈസ്
X

Summary

ബ്രാന്‍ഡിക്ക് പൊതുജനങ്ങളില്‍ നിന്ന് പേര് നിര്‍ദേശിച്ചുകൊണ്ടുള്ള പരസ്യം വിവാദമായിരുന്നു


പേര് നിര്‍ദേശത്തിലൂടെ വിവാദങ്ങള്‍ക്ക് വഴിവെച്ച കേരള സര്‍ക്കാര്‍ ബ്രാന്‍ഡി ഈ മാസം 21 ന് വിപണിയിലെത്തും. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റെല്ലറിയിലാണ് മദ്യത്തിന്റെ ഉത്പാദനം. അതേസമയം, ബ്രാന്‍ഡിയുടെ പേര് ഇപ്പോഴും സര്‍പ്രൈസ് ആയി തുടരുകയാണ്. സർക്കാരിൻ്റെ വില കുറഞ്ഞ ബ്രാൻഡിയാണ് ശനിയാഴ്ച വിപണിയിലെത്തുന്നത്.

നേരത്തെ ബ്രാന്‍ഡിക്ക് പൊതുജനങ്ങളില്‍ നിന്ന് പേര് നിര്‍ദേശിച്ചുകൊണ്ടുള്ള പരസ്യം വിവാദമായിരുന്നു. ജനങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകളില്‍ തിരഞ്ഞെടുക്കുന്ന പേരിന് സമ്മാനമായി 10,000 രൂപ നല്‍കുമെന്നായിരുന്നു ബെവ്‌കോ പ്രഖ്യാപിച്ചിരുന്നത്. ശനിയാഴ്ച മുതല്‍ വിപണിയിലെത്തുന്ന ബ്രാന്‍ഡിക്ക് പേര് നിര്‍ദേശിച്ചുകൊണ്ടുള്ള പരസ്യം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. മദ്യഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം തടഞ്ഞത്. പരസ്യം വിവാദമായതോടെ മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് ബെവ്‌കോ കോടതിയില്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതല്‍ രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെയാകും ബാറുകള്‍ പ്രവര്‍ത്തിക്കുക. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വിജ്ഞാപനം പുറത്തിറങ്ങിയാല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കാണ് രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിന് പുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.