image

13 Nov 2026 6:13 PM IST

Kerala

24 ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍; ചെലവ് 9.60 കോടി

MyFin Desk

24 ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍; ചെലവ് 9.60 കോടി
X

Summary

സാമ്പത്തിക ബാധ്യതകള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ വാഹനങ്ങള്‍ക്കുള്ള അനുമതി.


മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിമാരുടെയും ഔദ്യോഗിക യാത്രകള്‍ക്കായി പുതിയ ഇന്നോവ ഹൈക്രോസ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. 24 കാറുകള്‍ക്കായി 9.60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 22 വാഹനങ്ങള്‍ മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കുമായിരിക്കും. ബാക്കിയുള്ള രണ്ട് വാഹനങ്ങള്‍ വിഐപികളുടെയും വിദേശ അതിഥികളുടെയും സന്ദര്‍ശനത്തിനായി ഉപയോഗിക്കും.

സര്‍ക്കാര്‍ വാഹനങ്ങളുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവും കണക്കിലെടുത്താണ് പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. വിനോദസഞ്ചാര വകുപ്പിനാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമപെന്‍ഷനുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍, വിവിധ വികസന പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ വാഹനങ്ങള്‍ക്കുള്ള അനുമതി എന്നതും ശ്രദ്ധേയമാണ്.