Summary
നയപ്രഖ്യാപനത്തിൽ, കേന്ദ്ര നയങ്ങൾ മൂലം കേരളം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആശങ്ക പ്രടിപ്പിച്ചു.
തിരുവനന്തപുരം:: സംസ്ഥാനങ്ങളുടെ വായ്‌പ്പാ പരിധി വെട്ടികുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ അടുത്തകാലത്തെ തീരുമാനം, ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല മേഖലകളിൽ ഫലപ്രദമായി ഇടപെടാൻ സംസ്ഥാനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.
കേരള നിയമ സഭയുടെ തിങ്കളാഴ്ച ആരംഭിച്ച ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഈ ആശങ്ക പ്രകടിപ്പിച്ചത്.
എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് കേന്ദ്രം വായ്പ എടുക്കുന്നു. ഇതിൽ നിന്ന് തന്നെ കടമെടുക്കുന്നതിൽ കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള വിവേചനം വ്യക്തമാണെന്ന് ഗവർണ്ണർ പറഞ്ഞു.
നയപ്രഖ്യാപനത്തിൽ, കേന്ദ്ര നയങ്ങൾ മൂലം കേരളം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്, പ്രത്യകിച്ചും വായ്പ്പ എടുക്കുന്നതിൽ കിഫ്‌ബി നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്, മുഹമ്മദ് ഖാൻ എടുത്തു പറഞ്ഞു.
"കിഫ്ബിയുടെ വായ്പകൾ കൂടി, സംസ്ഥാനത്തിന്റെ മൊത്തം വായ്‌പ്പാ പരിധിക്കു കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ തീരുമാനം, കേരളത്തിന്റെ വായ്പ എടുക്കാനുള്ള കഴിവ് വളരെ അധികം കുറച്ചു.''
``ഇത് സംസ്ഥാനത്തിന്റെ വികസനങ്ങളുടെ വളർച്ചക്ക് വലിയ തടസ്സ൦ സൃഷ്ടിക്കുമെന്നും അത് സംസ്ഥാനത്തിന്റെ വിഭവങ്ങളുടെ മേൽ അതിയായ സമ്മർദ്ദം ചെലുത്തും എന്നുള്ള കാര്യത്തിലേക്കു ഈ സഭയുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇത് സംബന്ധിച്ചു സംസ്ഥാനം കേന്ദ്ര സർക്കാരിന് ഒരു മെമ്മോറാണ്ടം നൽകിയതും അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു.
സർക്കാരിന് കിട്ടുന്ന വാഹന നികുതിയും, പെട്രോൾ സെസും, ആഭ്യന്തര - വിദേശ വിപണികളിൽ നിന്ന് എടുത്ത 19197 കോടിയുടെ വായ്പയും ഉപയോഗിച്ച് കിഫ്‌ബി, സംസ്ഥാനത്തു വലിയ പശ്ചാത്തല വികസന പ്രവർത്തങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഈ വികസന പ്രവർത്തങ്ങൾ തടസപെട്ടാൽ, കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ കഴിയുകയില്ല, ഗവർണർ പറഞ്ഞു.
``ഈ പശ്ചാത്തലത്തിൽ ഇപ്പോൾ സാമ്പത്തിക ഫെഡറലിസത്തെ കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കു, കേന്ദ്രം അതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് പ്രതികരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ;;
ഭരണഘടന നിയമപരമായ സ്ഥാനങ്ങൾ കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കും നല്കിയിട്ടുണ്ടന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.`` സംസ്ഥാനങ്ങളുടെ നിയമപരമായ സ്ഥാനങ്ങൾ കയ്യേറാനുള്ള ശ്രമങ്ങൾ കോഓപ്പറേറ്റീവ് ഫെഡറൽ സംവിധാനത്തിന് ഗുണകരമാവുകയില്ല.''
പഠിക്കാം & സമ്പാദിക്കാം
Home
