15 Jun 2026 6:29 PM IST
Summary
ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി
സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്‌സിനുമുള്ള സൗജന്യയാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
സൗജന്യ യാത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല, മറിച്ച് സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയെ സാമ്പത്തിക ബാധ്യതയിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്‌സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍.
അതേസമയം സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചെങ്കിലും സെസിന്റെ പേരില്‍ യാത്രക്കാരില്‍ നിന്ന് തുക ഈടാക്കുന്നത് കെഎസ്ആര്‍ടിസി തുടരുകയാണ്. 15 രൂപ മുതലുള്ള ടിക്കറ്റെടുക്കുന്ന, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് തുടങ്ങി ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളിലെ യാത്രക്കാരില്‍ നിന്നാണ് 11 രൂപ വരെ അധികമായി ഈടാക്കുന്നത്. 12 വര്‍ഷമായി ഇത് തുടരുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
