image

20 Feb 2026 6:58 PM IST

Kerala

ഊര്‍ജ മേഖലയില്‍ പുതിയ കാൽവയ്പ്പ്; മൈലാട്ടി ഊര്‍ജ സംരക്ഷണ പദ്ധതി ശിലാസ്ഥാപനം 28ന്

MyFin Desk

ഊര്‍ജ മേഖലയില്‍ പുതിയ കാൽവയ്പ്പ്; മൈലാട്ടി ഊര്‍ജ സംരക്ഷണ പദ്ധതി ശിലാസ്ഥാപനം 28ന്
X

Summary

കേരളത്തിലെ ആദ്യത്തെ 125 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം കാസര്‍ഗോഡ് മൈലാട്ടിയില്‍ യാഥാര്‍ത്ഥ്യമാകുന്നു


സംസ്ഥാനത്തെ ഊര്‍ജ മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കേരളത്തിലെ ആദ്യത്തെ 125 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം കാസര്‍ഗോഡ് മൈലാട്ടിയില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഈമാസം 28ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയങ്ങളിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക ലക്ഷ്യമിട്ടാണ് കേരളത്തിലെ ആദ്യ എനര്‍ജി സ്റ്റോറേജ് സിസ്റ്റം കാസര്‍ഗോഡ് മൈലാട്ടിയില്‍ വരുന്നത്.

125 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിയിലൂടെ ദിവസേന പരമാവധി 5 ലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഗ്രിഡിലേക്ക് പീക്ക് സമയങ്ങളില്‍ നല്‍കാന്‍ കഴിയും. ഒക്ടോബറോടെ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ കമ്പനിയായ ജെ.എസ്.ഡബ്ല്യു നിയോ എനര്‍ജി ആണ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിൻ്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് പദ്ധതി പ്രകാരം അനുവദിച്ച 135 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.