11 Jun 2026 4:42 PM IST
KSRTC സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസുടമകള്‍; ബജറ്റില്‍ പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കില്‍ സമരം
MyFin Desk
Summary
കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വീസിനും വേണം
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. ബജറ്റില്‍ സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19-ന് ശേഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര പ്രഖ്യാപനം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരികയെന്നും തൃശൂരില്‍ ചേര്‍ന്ന ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗം വിലയിരുത്തി.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധിപ്പിച്ചിട്ട് വര്‍ഷങ്ങളായി. സ്വകാര്യ ബസുകള്‍ക്ക് നിലനില്‍ക്കാന്‍ പാക്കേജ് വേണമെന്നും കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വീസിനും വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മേഖലയെ സംരക്ഷിക്കുന്ന പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകുമെന്നും ഉടമകള്‍ അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
