image

25 May 2026 7:26 PM IST

Kerala

PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; പ്രതീക്ഷയോടെ ഉദ്യോഗാര്‍ത്ഥികള്‍

MyFin Desk

PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; പ്രതീക്ഷയോടെ ഉദ്യോഗാര്‍ത്ഥികള്‍
X

Summary

30,845 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് പി.എസ്.സിയുടെ തീരുമാനം


പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31 നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നവംബര്‍ 30 വരെ നീട്ടിയത്.

30,845 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് പി.എസ്.സിയുടെ തീരുമാനം. 289 റാങ്ക് പട്ടികകളുടെ കാലാവധിയാണ് പുതിയ ഉത്തരവ് പ്രകാരം നീട്ടുന്നത്. തെരഞ്ഞെടുപ്പ് അടക്കം പലവിധ കാരണങ്ങളാല്‍ നിയമനം വൈകുന്നതിനെ തുടര്‍ന്ന്, റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ മുഖ്യമന്ത്രി വി.ഡി സതീശന്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള തീരുമാനം അറിയിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം ശുപാര്‍ശയായി പി.എസ്.സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനാണ് ഇന്നത്തെ പി.എസ്.സി യോഗം അംഗീകാരം നല്‍കിയത്.