image

22 July 2023 12:00 PM IST

Kerala

പിടി വിടാതെ കേരള സോപ്പ്‌സ് ; സോപ്പ് വിപണിയില്‍ ഇനി പുതിയ താരങ്ങള്‍

Kochi Bureau

Kerala soaps
X

Summary

  • ഓണത്തിന് മുന്‍പ് ഗള്‍ഫ് രാജ്യറങ്ങളില്‍ കേരള സോപ്പ് ഉത്പന്നങ്ങള്‍ ലഭ്യമാക്കും


കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ കേരള സോപ്പ്‌സ് പുതിയ ഉത്പന്നങ്ങളുമായി വിപണി പിടിക്കാനൊരുങ്ങുന്നു. പൊതുമേഖലാ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നടപ്പിലാക്കുന്ന വൈവിധ്യവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ഹാന്റ് വാഷ്, ഡിറ്റര്‍ജന്റ്, ഡിഷ് വാഷ്, ഫ്‌ലോര്‍ ക്ലീനര്‍ എന്നീ ഉത്പന്നങ്ങളാണ് വിപണിയിലിറക്കിയിരിക്കുന്നത്.

നിലവില്‍ കേരളത്തിലെ ഏതാനും ഔട്ട്‌ലെറ്റുകളില്‍ മാത്രമാണ് ഉത്പന്നം ലഭ്യമാകു. എന്നാല്‍ എല്ലാ ഔട്ട്‌ലറ്റുകളിലും വളരെ വേഗത്തില്‍ ലഭ്യമാക്കുമെന്ന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. നിലവില്‍ കേരളത്തിന് പുറമെ ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലും റിലയന്‍സിന്റെ 2500 ഓളം വരുന്ന ഔട്ട്‌ലെറ്റുകളിലും കേരള സോപ്‌സ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ ഈ മാസം മുതല്‍ സൗദി അറേബ്യയിലും കേരള സോപ്പ്‌സ് ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ഫാക്ടറി ആധുനീകവത്കരണത്തിന്റെ ഭാഗമായി സെമി ഓട്ടോമാറ്റിക് ലിക്വിഡ് ഫില്ലിംഗ് മെഷീന്‍, സെമി ഓട്ടോമാറ്റിക്‌സ് പൗച്ച് സീലിംഗ് മെഷീന്‍, ഓട്ടോമാറ്റിക് സാമ്പിള്‍ സോപ്പ് സ്റ്റാമ്പിങ് മെഷീന്‍ എന്നിവ പുതിയതായി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം ലിക്വിഡ് ബോഡി വാഷ്, ഷവര്‍ജല്‍, സാന്റല്‍ മഞ്ഞള്‍ സോപ്പ് എന്നിവ വിപണിയില്‍ എത്തിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. കേരളത്തിലെ 14 ജില്ലകളിലായി 85 ഓളം വരുന്ന വിതരണക്കാരിലൂടെയാണ് വിപണിയില്‍ കേരള സോപ്പ്‌സിന്റ വിപണനശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടുകൂടി വിതരണക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

നേട്ടത്തിന്റെ വര്‍ഷം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.4 കോടി രൂപയുടെ അറ്റാദായമാണ് കേരള സോപ്പ്‌സ് നേടിയത്. ഉത്പന്ന വൈവിധ്യങ്ങളും വിപണന രീതികളുമാണ് കമ്പനിക്ക് ഏറ്റവും ഉയര്‍ന്ന ലാഭം നേടിക്കൊടുത്തത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര അന്താരാഷ്ട്ര വിപണികളിലായി ഏതാണ്ട് 717 മില്ല്യണ്‍ ടണ്‍ സോപ്പ് ഉത്പന്നങ്ങള്‍ വിപണികളിലെത്തിച്ചു. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ 10 കോടിയുടെ സോപ്പ് ഉത്പന്നങ്ങല്‍ വിറ്റഴിച്ചിട്ടുണ്ട്.

2021-22 ല്‍ ലാഭം 25 ലക്ഷം രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ തന്നെ 41 ലക്ഷം രൂപ ലാഭത്തിലാണ്. കേരള സാന്‍ഡല്‍ സോപ്പിനാണ് ആവശ്യക്കാരേറെയും.