19 March 2026 2:30 PM IST
Summary
മികച്ച മാനേജ്മൻ്റ് ലീഡേഴ്സിനെയും വിഷനറിമാരെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ആദ്യ ഫൗണ്ടേഴ്സ് സ്കൂൾ കൊച്ചിയിൽ.
കൊച്ചി സ്മാർട്ട് സിറ്റിയിലുള്ള ലുലു ട്വിൻ ടവറിൽ കേരളത്തിലെ ആദ്യ നെക്സ്റ്റ് ജനറേഷൻ ലേണിങ് ക്യാംപസ് വരുന്നു. സ്കൂൾ ഓഫ് ഫ്യൂച്ചറിൻ്റെ നേതൃത്വത്തിൽ ആണ് അത്യാധുനിക ക്യാംപസ് ഒരുങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് , പുതിയ വ്യവസായങ്ങൾ എന്നിവക്ക് അനുസൃതമായി വിദ്യാർത്ഥികളെ മികവുറ്റവരാക്കുന്നതിന് മുൻതുക്കം നൽകും. അത്യാധുനിക ലേണിങ് ക്യാംപസ് ആണ് എംബിഎ ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ ടോം ജോസഫിനൊപ്പം ചില യുവ സംരംകരും കൈകോർത്താണ് പുതിയ സ്കൂളിന് തുടക്കമിടുന്നത്.
പരമ്പരാഗത വിദ്യാഭ്യാസത്തിന് മികച്ച ഇൻഡസ്ട്രിയൽ ലീഡേഴ്സിനെ വാർത്തെടുക്കുന്നതിൽ പരിമിതികളുള്ളതാണ് പുതിയ ആശയത്തിന് പിന്നിൽ. വ്യവസായ മേഖലയിലെ പ്രായോഗിക പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്ന രീതിയിലാണ് കോഴ്സ് രൂപകൽപ്പന എന്ന് അധികൃതർ പറയുന്നു. പോഡ്കാസ്റ്റ് സ്റ്റുഡിയോകൾ, ഇന്നവേഷൻ ഹബുകൾ, ലേണിങ് ആംഫി തിയറ്ററുകൾ, എഐ വർക്ക് സ്പേസുകൾ എന്നിവ പുതിയ ക്യാപംസിൻ്റെ പ്രത്യേകതയായിരിക്കും.
സ്വന്തമായി സംരംഭം തുടങ്ങണോ?
2026 ജൂലൈയിൽ ആദ്യ ബാച്ചിൻ്റെ ക്ലാസുകൾ ആരംഭിക്കും. പിജിപി പ്ലസ് എംബിഎ പ്രോഗ്രാം ഫൗണ്ടേഴ്സ് ട്രാക്ക് , മാനേജ്മൻ്റ് ട്രാക്ക് എന്നിങ്ങനെ രണ്ട് രീതിയിലാണ്. സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫൗണ്ടേഴ്സ് ട്രാക്ക് മുൻഗണന നൽകുമ്പോൾ മാനേജ്മൻ്റ് രംഗത്ത് മികച്ച തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നവർക്ക് വേണ്ടിയുള്ളതാണ് മാനേജ്മൻ്റ് ട്രാക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
