21 April 2025 4:28 PM IST
Summary
- എക്‌സ്‌പോ മെയ് 2 മുതല്‍ അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍
- നാല് മന്ത്രാലയങ്ങളുടേയും 20 വിദേശ എംബസികളുടേയും പങ്കാളിത്തത്തോടെയാണ് എക്‌സ്‌പോ
സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി ഇന്‍ഡെക്‌സ് - 2025 എക്‌സ്‌പോ മെയ് 2 ന് തുടങ്ങും. സംരംഭകര്‍ക്കുള്ള ധനസഹായം, ബിസിനസ് വിപുലീകരണം എന്നിവയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എക്‌സ്‌പോയിലുണ്ടാകും.
അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാലു ദിവസത്തെ ഇന്‍ഡെക്‌സ് എക്‌സ് പോ. നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റിയാണ് (എന്‍ഐഡിസിസി) എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ 4 മന്ത്രാലയങ്ങളുടേയും 20 വിദേശ എംബസികളുടേയും പങ്കാളിത്തത്തോടെയാണ് എക്‌സ്‌പോ. 450 ഓളം പവലിയനുകള്‍ ഉണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും വായ്പകള്‍ ഉള്‍പ്പെടെയുള്ള ധനസഹായങ്ങളെ കുറിച്ചും സംരംഭകര്‍ക്ക് അറിയാന്‍ കഴിയും. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര പദ്ധതികളെ കുറിച്ച് വേണ്ടത്ര ധാരണയില്ലെന്ന് ദേശീയ വൈസ് ചെയര്‍പേഴ്‌സണ്‍ ഗൗരി വത്സ പറഞ്ഞു.
മെയ് 2 ന് കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാരായ ബി.എല്‍ വര്‍മ, സുരേഷ് ഗോപി, രാജീവ് രഞ്ചന്‍ സിംഗ്, ചിരാഗ് പാസ്വാന്‍ എന്നിവര്‍ പങ്കെടുക്കും.