27 Dec 2025 8:06 AM IST
Summary
ഡിസംബർ 31ന് ന്യൂ ഇയർ പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് ഉണ്ടകും.
കൊച്ചി: പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് വാട്ടർ മെട്രോ സർവീസുകൾ വർധിപ്പിക്കുന്നു. ഹൈക്കോടതി - ഫോർട്ട് കൊച്ചി റൂട്ടിൽ ഡിസംബർ 30-നും പുതുവത്സര ദിനത്തിലും പുലർച്ചെ 4 മണി വരെ സർവീസ് ലഭ്യമാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സമയക്രമം ക്രമീകരിക്കും. ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും കൂടുതൽ സർവീസുകൾ പരിഗണനയിലാണ്. യാത്രാ നിരക്കിൽ നേരിയ വർധന ഉണ്ടാകും.
ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലു മണിവരെ ഉണ്ടാകും.
കൊച്ചി മെട്രോ
കൊച്ചി മെട്രോയും പുതുവർഷ ആഘോഷത്തിന് പ്രത്യേക സർവീസുകൾ ഒരുക്കുന്നു. ആലുവ, എസ്.എൻ. ജംഗ്ഷൻ എന്നീ രണ്ട് ടെർമിനലുകളിലേക്കും ഇടപ്പള്ളിയിൽ നിന്ന് രാത്രി 1.30 വരെ മെട്രോ സർവീസ് ലഭ്യമാകും. ടൂറിസ്റ്റുകളെ കൂടെ ലക്ഷ്യമിട്ടാണ് നടപടി. റോഡിലെ തിരക്ക് കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപടി സഹായകരമാകും. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര സീസണിൽ മെട്രോക്ക് റെക്കോർഡ് വരുമാനം ലഭിച്ചിരുന്നു .
കൊച്ചി മെട്രോ ഡിസംബർ 31ന് ന്യൂ ഇയർ പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് ഉണ്ടകും. ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1:30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 2 മണി വരെ ലഭ്യമാകും.
പഠിക്കാം & സമ്പാദിക്കാം
Home
