25 March 2024 11:28 AM IST
Summary
- സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 30 ശതമാനത്തിന്റെ കുറവ് വരുത്താൻ ധാരണ
- ഡ്രൈവിംഗ് സ്കൂളുകളുടെ നിരക്ക് കുറക്കലാണ് ലക്ഷ്യം
- കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളില്‍ ആദ്യം പഠിപ്പിക്കുന്നത് ഹെവി വാഹനങ്ങള്‍
കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളിൽ പരിശീലനത്തിന് നിരക്ക് കുറയും.
സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 30 ശതമാനത്തിന്റെ കുറവ് വരുത്താനാണ് ധാരണ. സ്വകാര്യസ്ഥാപനങ്ങളിൽ ഏകീകൃത ഫീസ് നിരക്കില്ല. കെഎസ്‌ആർടിസിയിൽ ഒരു നിരക്കായിരിക്കും.
സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ തുറക്കുന്നത്. ഡ്രൈവിങ് സ്കൂളുകളുടെ നിരക്ക് കുറക്കലാണ് ലക്ഷ്യം. ഡ്രൈവിങ് പരിഷ്കരണവുമായി ബന്ധപ്പെട്ടു മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂളുകൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്‌ആർടിസി യുടെ ഡ്രൈവിംഗ് സ്കൂൾ.
ഡ്രൈവിങ് സ്‌കൂളിൽ അംഗീകൃത പാഠ്യപദ്ധതിയുണ്ടാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഡ്രൈവിങ് തിയറി, ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷ, വാഹന പരിപാലനം എന്നിവ ഉൾപ്പെടുന്നതാകും പാഠ്യപദ്ധതി.
KSRTC ഡ്രൈവിങ് സ്കൂളില്‍ ആദ്യം പഠിപ്പിക്കുന്നത് ഹെവി വാഹനമോടിക്കാന്‍
കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളില്‍ ആദ്യം പഠിപ്പിക്കുന്നത് ഹെവി വാഹനങ്ങള്‍.
ഹെവി വാഹനങ്ങള്‍ക്ക് പിന്നാലെ കാറും ബൈക്കും പഠിപ്പിക്കും. ഇതിനായി 22 ബസുകളും 22 യോഗ്യരായ ജീവനക്കാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിങ് സ്കൂളിനുള്ള അപേക്ഷ സമര്‍പ്പിക്കുക. ബസ് ഉപയോഗിച്ച് ഡ്രൈവിങ് സ്കൂള്‍ ലൈസന്‍സ് നേടിയശേഷം മറ്റ് വാഹനങ്ങളും ഉള്‍ക്കൊള്ളിക്കാനാണ് പദ്ധതി.
കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ - അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.
സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കാൻ കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂൾ ഉപകരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
