18 May 2026 2:42 PM IST
Summary
പുതിയ സർക്കാരിൻ്റെ ആദ്യമന്ത്രി സഭായോഗം. പ്രധാന തീരുമാനങ്ങൾ ഇങ്ങനെ
പുതിയ സർക്കാരിൻ്റെ ആദ്യ പ്രഖ്യാപനങ്ങള്‍ എത്തി. ജൂണ്‍ 15 മുതല്‍ ഇനി കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. കേരളത്തില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും. രാജ്യത്ത് തന്നെ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് ഇതാദ്യമായാണ്. ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു. 3000 രൂപയുടെ വര്‍ധനയാണ് പ്രഖ്യാപിച്ചത്. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപ അധികം നൽകും. നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാണ് തീരുമാനം.
ടി ആസിഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിച്ചു. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ജി സുധാകരൻ പ്രോടേം സ്പീക്കറായി തുടരും. ആലപ്പുഴയിലെ ഗൺമാൻ്റെ അതിക്രമത്തിൽ പുനരന്വേഷണം നടത്തും. സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം സർക്കാർ ഇറക്കും. മെയ് 22 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങും. മെയ് 29ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച നടക്കും.
പഠിക്കാം & സമ്പാദിക്കാം
Home
