image

18 April 2024 6:26 AM GMT

Kerala

കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15 ലെ വരുമാനം 8.57 കോടി

MyFin Desk

record collection for ksrtc
X

Summary

കിലോമീറ്ററിന് 59.70 രൂപയും ഒരു ബസ്സിന് 20513 രൂപ ക്രമത്തിലും ആണ് വരുമാനം


റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി കെഎസ്ആർടിസി.

2024 ഏപ്രിൽ 15 തിങ്കളാഴ്ച്ച ഏപ്രിൽ മാസ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോഡ് കളക്ഷൻ 8.57 കോടി രൂപ നേടി. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് കെസ്ആര്‍ടിസി മറികടന്നത്.

4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനം ആണ് 8.57 കോടി രൂപ. 14.36 ലക്ഷം കി.മി. ഓപ്പറേറ്റ് ചെയ്തപ്പോൾ പ്രതി കിലോമീറ്ററിന് 59.70 രൂപയും ഒരു ബസ്സിന് 20513 രൂപ ക്രമത്തിലും ആണ് വരുമാനം.

2023 ഏപ്രിൽ 24 ന് 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 4331 ബസ്സുകൾ ഓടിച്ചതിൽ 4200 ബസ്സുകളിൽ നിന്നുമാണ് ഇത്രയും വരുമാനം ലഭിച്ചത്. ഇത് 14.42 ലക്ഷം കിലോമീറ്റർ ഓടിച്ചതിൽ പ്രതി കിലോമീറ്ററിന് 57.55 രൂപയും പ്രതി ബസ്സിന് 19764 രൂപയും ആണ് ലഭിച്ചിരുന്നത്.

ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശം അനുസരിച്ച് ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെ വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളും ഒഴിവാക്കിയും, ജനോപകാരപ്രദമായി വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ നേട്ടം ഉണ്ടാക്കിയത്.

തുടർച്ചയായ വന്ന അവധി ദിവസങ്ങളിൽ കോൺവോയ് ഒഴിവാക്കി ആവശ്യം പരിശോധിച്ച് മാത്രം കൃത്യയോടെ ചെലവ് ചുരുക്കി ഓർഡിനറി സർവീസുകൾ അയക്കുകയും എന്നാൽ തിരക്കേറിയ ഇൻർസ്റ്റേറ്റ് ദീർഘദൂര ബസ്സുകൾ മുൻകൂട്ടി യൂണിറ്റുകൾക്ക് ടാർജറ്റ് റൂട്ടുകൾ, സർവീസുകൾ എന്നിവ ആദ്യമായി ഓരോ യൂണിറ്റിനും ചീഫ് ഓഫീസിൽ നിന്നും നേരിട്ട് പ്ലാൻ ചെയ്ത് നൽകി അധികമായി തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിക്കുവാൻ കഴിഞ്ഞതും നേട്ടത്തിന് കാരണമായി.

Tags: