image

8 May 2026 7:31 PM IST

Kerala

KSRTC ബസുകളില്‍ ജെന്‍ഡര്‍ ടിക്കറ്റിങ്; സൗജന്യ യാത്രയ്ക്ക് മുന്നോടിയായി കണക്കെടുപ്പ്

MyFin Desk

KSRTC ബസുകളില്‍ ജെന്‍ഡര്‍ ടിക്കറ്റിങ്; സൗജന്യ യാത്രയ്ക്ക് മുന്നോടിയായി കണക്കെടുപ്പ്
X

Summary

ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്റ്റ്വെയറില്‍ വരുത്തി


കെഎസ്ആര്‍ടിസി ബസുകളില്‍ നാളെ മുതല്‍ 'ജെന്‍ഡര്‍ ടിക്കറ്റിങ്' സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ (ETM) വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്റ്റ്വെയറില്‍ വരുത്തിയിട്ടുണ്ടെന്നും, യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ ഇത് കൃത്യമായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ്. പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതിദിനം എത്ര സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന.